Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകക്ക തൊഴിലാളി യൂനിയന്‍ ...

കക്ക തൊഴിലാളി യൂനിയന്‍ വാര്‍ഷിക സമ്മേളനം

text_fields
bookmark_border
മുഹമ്മ: ആലപ്പി ഡിസ്ട്രിക്ട് കക്ക തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) എട്ടാം വാര്‍ഷിക സമ്മേളനം ഞായറാഴ്ച രാവിലെ 10ന് മുഹമ്മ ഗൗരിനന്ദനം ഓഡിറ്റോറിയത്തില്‍ (കെ.എന്‍. മാധവന്‍ നഗര്‍) നടക്കുമെന്ന് യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.കെ. സുരേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍. പത്മലോചനന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് പി.എസ്. ഷാജി അധ്യക്ഷത വഹിക്കും. മന്ത്രി ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. വേമ്പനാട്ടുകായലില്‍നിന്ന് വ്യാപകമായി മല്ലിക്കക്ക വാരി നശിപ്പിക്കുന്നത് തടയാന്‍ ഫിഷറീസ് വകുപ്പ് രാത്രിയിലും കര്‍ശന പരിശോധന നടത്തണം. കക്ക വ്യവസായത്തില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തിയ നടപടി ഈ മേഖലയിലെ സഹകരണസംഘങ്ങളെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ യൂനിയന്‍ പ്രസിഡൻറ് അഡ്വ. പി.എസ്. ഷാജി, കെ.എസ്. ദാമോദരന്‍, ജെ. ജയലാല്‍, പി.കെ. സുരേന്ദ്രന്‍, പി.വി. മുരളീധരന്‍ എന്നിവരും പങ്കെടുത്തു. െറസിഡൻറ്സ് അസോ. ഓണാഘോഷം അമ്പലപ്പുഴ: വണ്ടാനം െറസിഡൻറ്സ് അസോസിയേഷ​െൻറ ഓണാഘോഷ പരിപാടി ശനിയാഴ്ച നടക്കും. രാവിലെ 10ന് വണ്ടാനം ഇടത്തിൽ ശ്രീ ദുർഗാദേവി ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരവും കുട്ടികളുടെ കലാകായിക മത്സരങ്ങളും നടക്കും. ഉച്ചക്ക് ഓണസന്ധ്യയും ഉണ്ടാകും. വൈകീട്ട് അഞ്ചിന് വാവ സുരേഷിന് സ്വീകരണവും സാംസ്കാരിക സമ്മേളനവും നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story