Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടോറിക്ഷ സ്​റ്റാൻഡ്​ ...

ഓട്ടോറിക്ഷ സ്​റ്റാൻഡ്​ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

text_fields
bookmark_border
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ജങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ദേശീയപാതയോട് ചേർന്ന് ഏറെ തിരക്കുള്ള ജങ്ഷനിൽ ആശുപത്രിയുടെ മുഖ്യകവാടത്തിന് തൊട്ടടുത്തായാണ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ഇവിടത്തെ ഓട്ടോകൾ അപകടത്തിൽപെടുന്നത് പതിവാണ്. കഴിഞ്ഞദിവസം സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ ടോറസ് ലോറി ഇടിച്ച് മരിക്കാൻ ഇടയായത് സ്റ്റാൻഡിൽ പാർക്കുചെയ്യുന്ന ഓേട്ടാറിക്ഷകൾ കാരണമെന്നാണ് പറയുന്നത്. ദേശീയപാതയുടെ ഇരുഭാഗത്തുനിന്നും രോഗികളുമായി വരുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ആശുപത്രിയിൽ കടക്കാൻ പറ്റാത്ത രീതിയിലാണ് ഓട്ടോറിക്ഷ ഇട്ടിരിക്കുന്നത്. തെക്ക് ഭാഗത്തുനിന്നും എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ആംബുലൻസുകൾ ഓട്ടോറിക്ഷകളിൽ തട്ടുന്നതും പതിവാണ്. കൂടാതെ ആശുപത്രി ജങ്ഷനിൽ ദേശീയപാതക്ക് കിഴക്കുവശം നിൽക്കുന്ന യാത്രക്കാരുടെ അടുത്തേക്ക് ഓട്ടോറിക്ഷകൾ അശ്രദ്ധമായി തിരിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. ഒാട്ടോറിക്ഷകൾക്ക് സ്റ്റാൻഡ് അനുവദിക്കാനും മാറ്റി സ്ഥാപിക്കാനും അനുമതി നൽകേണ്ടത് മോട്ടോർ വാഹന വകുപ്പാണ്. പക്ഷേ, നാട്ടുകാർ നിരവധി തവണ പരാതി നൽകിെയങ്കിലും വകുപ്പി​െൻറ ഭാഗത്തുനിന്നും അനുകൂല നടപടിയൊന്നും ഉണ്ടായിട്ടില്ല. പദ്ധതി വന്നിട്ടും ആലപ്പുഴ നഗരവാസികൾക്ക് കുടിവെള്ളമില്ല ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതി വന്നിട്ടും നഗരവാസികൾക്ക് കുടിവെള്ളമില്ല. നിരന്തരം പൈപ്പ് പൊട്ടുന്നത് മൂലം പലയിടങ്ങളിലായി ശുദ്ധജലം പാഴാകുന്ന കാഴ്ച പതിവാണ്. വെള്ളിയാഴ്ച തകഴിയിലെ ശുദ്ധജല പ്ലാൻറിന് സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് പമ്പിങ് നിർത്തിയിരുന്നു. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ ആർ.ഒ പ്ലാൻറുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ആവശ്യത്തിന് അനുസരിച്ചുള്ള ആർ.ഒ പ്ലാൻറുകൾ ഇല്ലാത്തത് വെല്ലുവിളിയാകുന്നുണ്ട്. പൊട്ടിയ പൈപ്പി​െൻറ തകരാർ പരിഹരിക്കാൻ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ലഭിക്കാറില്ല. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് ആലപ്പുഴ നഗരസഭക്ക് ലഭിക്കുന്നത്. ഉദ്യോഗസ്ഥരുടെ അലംഭാവം സംബന്ധിച്ച് വാട്ടർ അതോറിറ്റിക്കും പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാൻ ആരും എത്തിയില്ല. കുടിവെള്ള പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ ആരോപിച്ചിരുന്നു. പൈപ്പ് പൊട്ടുന്നത് തുടർക്കഥയായിട്ടും അധികൃതർ തിരിഞ്ഞ് നോക്കാത്തതിൽ വാർഡ് കൗൺസിലർമാരും പ്രതിഷേധത്തിലാണ്. നഗരവാസികൾക്ക് ആവശ്യമായ കുടിവെള്ളത്തി​െൻറ ലഭ്യത ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story