Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഫോര്‍മ...

പ്രഫോര്‍മ സമര്‍പ്പിക്കണം

text_fields
bookmark_border
തിരുവനന്തപുരം: റിസര്‍ച് പോര്‍ട്ടല്‍ പുതുക്കുന്നതി​െൻറയും വിവിധ വിഷയങ്ങളിലെ ഗവേഷണ വിദ്യാർഥികളുടെ നിലവിലുള്ള ഒഴിവുകള്‍ കണക്കാക്കുന്നതി​െൻറയും ഭാഗമായി സര്‍വകലാശാല അംഗീകരിച്ച സര്‍വിസിലുള്ള/ വിരമിച്ച ഗവേഷണ മാര്‍ഗദര്‍ശികള്‍ തങ്ങളുടെ ഗവേഷണ മാര്‍ഗ നിര്‍ദേശവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നൽകണം. ഇതിന് എല്ലാ ഗവേഷണ മാര്‍ഗനിര്‍ദേശകരും (www.research.keralauniversity.ac.in) എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള പ്രത്യേക പ്രഫോർമ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സെപ്റ്റംബര്‍ 18ന് മുമ്പായി അതത് സര്‍വകലാശാല പഠന വകുപ്പ് അധ്യക്ഷന്മാർക്ക് സമര്‍പ്പിക്കണം. സര്‍വകലാശാല പഠന വകുപ്പുകള്‍ നിലവിലില്ലാത്ത വിഷയങ്ങള്‍ക്ക് ബന്ധപ്പെട്ട ഫാക്കല്‍റ്റി ഡീനുമാര്‍ക്ക് പ്രഫോർമ പൂരിപ്പിച്ച് സമര്‍പ്പിക്കണം. ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ ഫലം 2016 ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (ഐ.ഡി) (2015--17 ബാച്ച്) ഡിഗ്രി പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബര്‍ 26 വരെ അപേക്ഷിക്കാം. സെനറ്റ് യോഗം ഒക്‌ടോബര്‍ 21-ന് സെനറ്റ് യോഗം ഒക്‌ടോബര്‍ 21-ന് രാവിലെ 8.30 മുതല്‍ പാളയം സെനറ്റ് ചേംബറില്‍ നടത്തും. അംഗങ്ങള്‍ ചോദ്യങ്ങള്‍ സെപ്റ്റംബര്‍ 20-നകവും പ്രമേയങ്ങള്‍ സെപ്റ്റംബര്‍ 22-നകവും രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. എം.ടെക് സീറ്റുകള്‍ ഒഴിവുണ്ട് കാര്യവട്ടം കമ്പ്യൂട്ടര്‍ സയന്‍സ് പഠന വകുപ്പില്‍ എ.ഐ.സി.ടി.ഇ അംഗീകൃത എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് (ഡിജിറ്റല്‍ ഇമേജ് കമ്പ്യൂട്ടിങ്)-ലെ എസ്.സി/എസ്.ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 13-ന് രാവിലെ 11ന് പഠനവകുപ്പില്‍ ഹാജരാകണം. സീറ്റ് ഒഴിവ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ എസ്.ടി വിഭാഗത്തില്‍ ജിയോളജി, അക്വാട്ടിക്ക് ബയോളജി ആൻഡ് ഫിഷറീസ്, ബോട്ടണി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കമ്യൂണിക്കേഷന്‍ ആൻഡ് ജേണലിസം, എന്‍വയണ്‍മ​െൻറല്‍ സയന്‍സ്, സ​െൻറര്‍ ഫോര്‍ ഇവല്യൂഷണറി ആൻഡ് ഇൻറഗ്രേറ്റഡ് ബയോളജി, ഫിസിക്‌സ് എന്നീ വകുപ്പുകളിലും എസ്.സി വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറബിക് തമിഴ് എന്നീ വകുപ്പുകളിലും എസ്.സി-എസ്.ടി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, ഡെമോഗ്രഫി, ആക്ചൂറിയല്‍ സയന്‍സ്, ഹിന്ദി, ഫിലോസഫി, ലിംഗ്വിസ്റ്റിക്‌സ്, ഇസ്ലാമിക് സ്റ്റഡീസ്, സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വകുപ്പുകളിലും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 13-ന് രാവിലെ 10.30-ന് അതത് ഡിപ്പാർട്മ​െൻറില്‍ ഹാജരാകണം. എം.എ ഇസ്ലാമിക് ഹിസ്റ്ററി പ്രോഗ്രാമിന് പ്രസ്തുത വിഭാഗത്തിലെ എല്ലാ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. എസ്.ടി വിഭാഗത്തില്‍ അപേക്ഷകരില്ലെങ്കില്‍ എസ്.സി വിഭാഗത്തിലുള്ള അപേക്ഷകരെ പരിഗണിക്കും. കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് (2017--19 ബാച്ച്) പട്ടികവര്‍ഗം (എസ്.ടി) വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 13 രാവിലെ 10ന് കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാർട്മ​െൻറില്‍ ഹാജരാകണം. ബി.എ ടൈംടേബിള്‍ സെപ്റ്റംബര്‍ 26-ന് തുടങ്ങുന്ന ബി.എ (ആന്വല്‍ സ്‌കീം) മെയിന്‍ സബ്‌സിഡിയറി വിഷയങ്ങളുടെയും ബി.എ അഫ്‌ദലുല്‍ ഉലമയുടെ മെയിന്‍ പേപ്പറുകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.കോം പരീക്ഷ ഒക്‌ടോബര്‍ 11-ന് ആരംഭിക്കുന്ന പാര്‍ട്ട് മൂന്ന് ബി.കോം (ആന്വല്‍ സ്‌കീം) സപ്ലിമ​െൻററി പരീക്ഷക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 18 (50 രൂപ പിഴയോടെ സെപ്റ്റംബര്‍ 20, 125 രൂപ പിഴയോടെ സെപ്റ്റംബര്‍ 23) വരെ ഫീസ് അടച്ച് അപേക്ഷിക്കാം. 2014 അഡ്മിഷന്‍ വിദ്യാർഥികള്‍ സെപ്റ്റംബര്‍ 11 മുതല്‍ ഓണ്‍ലൈനായി മാത്രം (www.de.keralauniversity.ac.in) എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. ബി.എസ്‌സി ടൈംടേബിള്‍ സെപ്റ്റംബര്‍ 26-ന് തുടങ്ങുന്ന ബി.എസ്‌സി (ആന്വല്‍ സ്‌കീം) പാര്‍ട്ട് മൂന്ന് മാത്തമാറ്റിക്‌സ് മെയിന്‍ സപ്ലിമ​െൻററി പരീക്ഷയുടെ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.പി.എഡ് ഫലം ജൂണില്‍ നടത്തിയ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (ബി.പി.എഡ്) രണ്ടും ഏഴും സെമസ്റ്റര്‍ സപ്ലിമ​െൻററി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഒക്‌ടോബര്‍ മൂന്നുവരെ അപേക്ഷിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story