Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമജ്ജയിൽ അർബുദം ബാധിച്ച ...

മജ്ജയിൽ അർബുദം ബാധിച്ച വീട്ടമ്മ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
കോലഞ്ചേരി: മജ്ജയിൽ അർബുദം ബാധിച്ച ഏഴക്കരനാട് ചുരക്കാകുഴി ഷീജ(37) സുമനസ്സുകളുടെ കനിവ് തേടുന്നു. നിർധന കുടുംബാംഗമായ ഇവർക്ക് ഒരുവർഷം മുമ്പ് വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം ഏറ്റിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അർബുദം കണ്ടെത്തിയത്. ഇതിനകം ചികിത്സക്ക് 15 ലക്ഷത്തോളം രൂപ ചെലവിട്ടു. നാട്ടുകാരുെടയും സന്നദ്ധ സംഘടനകളുെടയും സഹായത്താലാണ് തുക ലഭ്യമായത്. ജീവൻ നിലനിർത്താൻ മജ്ജ മാറ്റിെവക്കലാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ പറയുന്നു. അടിയന്തരമായി നടത്തേണ്ട ശസ്ത്രക്രിയക്ക് മാത്രം ഒമ്പതുലക്ഷം വേണ്ടിവരുമെന്നാണ് കണക്ക്. തുടർ ചികിത്സക്ക് ലക്ഷങ്ങൾ കണ്ടെത്തണം. പണം കണ്ടെത്താൻ കഴിയാതായതോടെ രണ്ടുമാസമായി ഷീജ തീർത്തും അവശയാണ്. വാടകവീട്ടിൽ രോഗികളായ മാതാപിതാക്കളോടൊപ്പം ആറും നാലും വയസുള്ള പെൺകുഞ്ഞുങ്ങളുമായി കഴിയുന്ന ഇവരെ സംബന്ധിച്ചിടത്തോളം തുക കണ്ടെത്തുക അപ്രാപ്യമാണ്. പഞ്ചായത്ത് അംഗം ലിസി അലക്സി​െൻറ നേതൃത്വത്തിൽ ചികിത്സ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. പൂതൃക്ക യൂണിയൻ ബാങ്കിൽ ലിസി അലക്സ്, ഷീജയുടെ സഹോദരി ശ്രീജ ബിജു എന്നിവരുടെ പേരിൽ ജോയൻറ് അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പർ: 453802010011291. ഐ.എഫ്.എസ്.സി-: യു.ബി.ഐ.എൻ 0545384. ഫോൺ: 9747690612.
Show Full Article
TAGS:LOCAL NEWS 
Next Story