Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിഷറീസ് ലൈസന്‍സ്...

ഫിഷറീസ് ലൈസന്‍സ് പുതുക്കണം

text_fields
bookmark_border
കൊച്ചി: ജില്ലയില്‍ രജിസ്റ്റർ ചെയ്ത എല്ലാ മത്സ്യബന്ധന നൗകകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയപ്രകാരം ഫിഷറീസ് ലൈസന്‍സ് പുതുക്കണമെന്ന് വൈപ്പിന്‍ ഫിഷറീസ് സ്‌റ്റേഷന്‍ അസി. ഡയറക്ടര്‍ അറിയിച്ചു. നോട്ടീസ് ലഭിച്ചിട്ടും ഫിഷിങ് ലൈസന്‍സ് പുതുക്കാത്തവർ ഏഴുദിവസത്തിനുള്ളില്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ക്കണം. ലൈസന്‍സ് പുതുക്കാനാവശ്യമായ രേഖകള്‍ ഓഫിസില്‍ സമര്‍പ്പിക്കണമെന്നും നൗകകള്‍ ഭൗതിക പരിശോധനക്ക് ഹാജരാക്കണമെന്നും അസി. ഡയറക്ടര്‍ അറിയിച്ചു. റിപ്പയറിങ് ജോലികള്‍ക്ക് ഡോക്ക് ചെയ്ത നൗകകള്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കണം. ലൈസന്‍സ് പുതുക്കുന്ന നൗകകള്‍ കളർ കോഡിങ് പൂര്‍ത്തീകരിക്കണം. യഥാസമയം ലൈസന്‍സ് പുതുക്കാത്തവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി കൊച്ചി: ഫിഷറീസ് വകുപ്പി​െൻറ രജിസ്‌ട്രേഷനോ ഫിഷിങ് ലൈസന്‍സോ ഇല്ലാതെ മത്സ്യബന്ധനം നടത്തിയ സ​െൻറ് മൈക്കല്‍ എന്ന ബോട്ട് ഫിഷറീസ് അസി. ഡയറക്ടര്‍ രാജീവി​െൻറ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്തു. കന്യാകുമാരി കുളച്ചല്‍ സ്വദേശിയായ ജയ്‌സ് ബാലന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് പിടികൂടിയത്. പരിശോധനക്ക് മറൈന്‍ എന്‍ഫോഴ്‌സ്‌മ​െൻറ് ഇന്‍സ്‌പെക്ടര്‍ ജി. ഷിബുകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഇ.പി. ശരത്ചന്ദ്രന്‍, ഹെഡ്ഗാര്‍ഡ് അബ്ദുറഹ്മാൻ‍, സി.പി.ഒ സിജു, ഫിഷറീസ് ഉദ്യോഗസ്ഥരായ നിപ്റ്റിന്‍, കൃഷ്ണകുമാര്‍, സാബു എന്നിവര്‍ നേതൃത്വം നല്‍കി. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് 1,03,000 രൂപ സര്‍ക്കാരിലേക്ക് അടച്ചു. ഫിഷറീസ് ഡയറക്ടറുടെ റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തില്‍ ബോട്ടിന് 50,000 രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളില്‍ ജുവനൈല്‍ ഫിഷിങ്, പെലാജിക് ട്രോളിങ് എന്നീ അനധികൃത രീതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. ബ്ലോക്കുതല കോഒാഡിനേറ്റർ ഒഴിവ് കൊച്ചി: ജില്ലയില്‍ കുടുംബശ്രീയില്‍ ബ്ലോക്കുതല കോഒാഡിനേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് ബ്ലോക്ക് കോഓഡിനേറ്റര്‍- ഒന്ന് തസ്തികയിലേക്ക് അപേക്ഷിക്കാം. കൃഷി, മൃഗസംരക്ഷണം എന്നിവയില്‍ വി.എച്ച്.എസ്.സി യോഗ്യതയുള്ളവര്‍ക്ക് ബ്ലോക്ക് കോഓഡിനേറ്റര്‍- രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കാം. ബ്ലോക്ക് കോഓഡിനേറ്റർ- ഒന്ന് തസ്തികയില്‍ 17 ഒഴിവും ബ്ലോക്ക് കോഓഡിനേറ്റര്‍- രണ്ട് തസ്തികയില്‍ മൂന്ന് ഒഴിവും ഉണ്ട്. 2017 ഒക്ടോബര്‍ ഒന്നിന് 35 വയസ്സ് കവിയരുത്. അപേക്ഷഫോറം കുടുംബശ്രീയുടെ വെബ്‌സൈറ്റില്‍നിന്നോ (kudumbashree.org) ജില്ല മിഷന്‍ ഓഫിസില്‍നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 23 വൈകീട്ട് നാല്. പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ വിലാസം തെളിയിക്കുന്ന രേഖ എന്നിവ സഹിതം അപേക്ഷ ജില്ല മിഷന്‍ കോഒാഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, രണ്ടാംനില, കാക്കനാട് എന്ന വിലാസത്തില്‍ ലഭിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story