Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടവനക്കാട് സ്വദേശി...

എടവനക്കാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ചതായി ഭാര്യ; മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് മനുഷ്യാവകാശ കമീഷന് പരാതി

text_fields
bookmark_border
കാക്കനാട്: ചികിത്സ കിട്ടാതെ മുരുകന്‍ മരിച്ചതിന് സമാനമായി ത​െൻറ ഭര്‍ത്താവും കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചതായി വീട്ടമ്മയുടെ പരാതി. എടവനക്കാട് സ്വദേശി തിലക​െൻറ മരണത്തില്‍ ആശുപത്രി അധികൃതരുടെ നടപടിയില്‍ അനാസ്ഥയുണ്ടെന്നാണ് ഭാര്യ ജാനകി മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. വൃക്ക രോഗം ബാധിച്ച് എറണാകുളം ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തിലകൻ. ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ, ഇക്കാര്യം മെഡിക്കല്‍ കോളജ് അധികൃതരെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ഇക്കാരണത്താല്‍ ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ രണ്ടര മണിക്കൂറോളം കിടന്ന രോഗിയെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി. ജില്ല ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യം ഉണ്ടായിരുന്നിട്ടും ചികിത്സ നിഷേധിച്ചു. വ​െൻറിലേറ്റര്‍ സൗകര്യമുള്ള വാഹനം ഏര്‍പ്പാട് ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശവും നല്‍കിയില്ല. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷക്കും നടപടി സ്വീകരിച്ചില്ല. അതേസമയം, കമീഷന്‍ നിയോഗിച്ച മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടില്‍ കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള പിഴവുകളെപ്പറ്റി സൂചന ഇല്ലെന്ന് പ്രതികരണ സമിതി ഭാരവാഹികളായ എന്‍.എ. ശിവരാജനും കെ.കെ. സുകുമാരനും പരാതിപ്പെട്ടു. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ കമീഷന്‍ നേരിട്ട് അന്വേഷിക്കണമെന്ന് പ്രതികരണ സമിതി ആവശ്യപ്പെട്ടു. അമ്പലമേട്ടില്‍ ബി.പി.സി.എൽ സള്‍ഫര്‍ പ്ലാൻറ് വിപുലീകരണവുമായി ബന്ധപ്പെട്ട് കമ്പനി നടത്തുന്ന സ്ഥലമെടുപ്പ് അശാസ്ത്രീയമാണെന്ന പ്രദേശവാസികളുടെ പരാതി കമീഷന്‍ വീണ്ടും പരിഗണിച്ചു. കമ്പനി പരിസരത്തെ കോളനിയില്‍ താമസിക്കുന്ന 22 കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കണമെന്ന പരാതിയില്‍ ജനപ്രതിനിധിക ള്‍, പ്രദേശവാസികള്‍, പഞ്ചായത്ത് ഭരണസമിതി എന്നിവരുടെ സംയുക്ത കമ്മിറ്റിയുണ്ടാക്കാന്‍ നേരേത്ത നിര്‍ദേശിച്ചിരുന്നെങ്കിലും നടപ്പാക്കാത്തതിനെ കമീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. കമ്പനിയിലെ വിഷപ്പുക മൂലം രണ്ട് കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ് സമീപവാസികളുടെ ആരോപണം. പരാതി പരിശോധിക്കാന്‍ കമീഷന്‍ സെപ്റ്റംബര്‍ 23ന് സ്ഥലം സന്ദര്‍ശിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story