Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവസംരംഭകർക്ക്​...

യുവസംരംഭകർക്ക്​ പരിശീലനം

text_fields
bookmark_border
കൊച്ചി: യുവസംരംഭകര്‍ക്ക് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നടത്തുന്ന പരിശീലന പരിപാടിയായ 'വിജയീഭവഃ'യുടെ 14ാം ബാച്ച് ഒക്ടോബര്‍ 17-ന് ആരംഭിക്കും. സംരംഭങ്ങള്‍ മികച്ച രീതിയില്‍ നടത്താൻ മാര്‍ഗനിര്‍ദേശങ്ങള്‍, ആസൂത്രണം, മാര്‍ക്കറ്റിങ്, നേതൃപാടവം, നിയമങ്ങള്‍, സംരംഭകര്‍ക്കുവേണ്ട മൂല്യങ്ങള്‍ തുടങ്ങി വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ മൂന്ന് വര്‍ഷത്തിലേറെയായി സംരംഭങ്ങള്‍ നടത്തുന്ന 25-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനിൽ ഈ മാസം 27-വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: kcfcochin@gmail.com, 0484 297395. അർധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവ് കൊച്ചി: ജില്ലയില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്) തസ്തികയില്‍ സ്ഥിരം ഒഴിവുണ്ട്. യോഗ്യത: സിഎ/ ഐ.സി.ഡബ്ല്യു.എ/ എം.ബി.എ (ഫിനാന്‍സ്). പ്രായം 18നും 40നും മധ്യേ. നിയമാനുസൃത വയസ്സിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള ഓപണ്‍ വിഭാഗത്തിൽപെട്ട തൽപരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇൗ മാസം 15ന് മുമ്പ് ബന്ധപ്പെട്ട പ്രഫഷനൽ ആൻഡ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ജില്ലയില്‍ അർധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ സ്ഥിരം ഒഴിവുണ്ട.് യോഗ്യത: എം.ബി.എ/ എം.എച്ച്.ആര്‍.എം അല്ലെങ്കില്‍ പേഴ്‌സനല്‍ മാനേജ്‌മ​െൻറില്‍ പി.ജി ഡിപ്ലോമയും എൽഎൽ.ബിയും. മാനേജര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 18നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇൗ മാസം 15ന് മുമ്പ് ബന്ധപ്പെട്ട പ്രഫഷനൽ ആൻഡ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ജോലിയിലുള്ളവർ മേധാവിയുടെ എൻ.ഒ.സി ഹാജരാക്കണം. വിവരങ്ങൾക്ക് ഫോൺ: 2312944.
Show Full Article
TAGS:LOCAL NEWS 
Next Story