Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിനോദ...

വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ പദ്ധതി

text_fields
bookmark_border
കൊച്ചി: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിക്കുന്നു. ഇതി​െൻറ ഭാഗമായി ഒക്ടോബറിൽ വിനോദസഞ്ചാര സീസൺ തുടങ്ങുന്നതിനുമുമ്പ് പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ സുരക്ഷ പരിശോധന ശക്തമാക്കും. പരിശോധനയിൽ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ഇവിടങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കും. വെള്ളച്ചാട്ടവും കുത്തനെയുള്ള പ്രദേശങ്ങളുമുൾപ്പെടെ അപകടസാധ്യത കൂടിയ സ്ഥലങ്ങളിൽ ഹാൻഡ് റെയിലുകളും സുരക്ഷബോർഡുകളും സ്ഥാപിക്കും. വിനോദസഞ്ചാര േകന്ദ്രങ്ങളിലെ ഭൂരിഭാഗം അപകടങ്ങളുടെയും കാരണം സുരക്ഷ മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി വിജയകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ഇത്തരത്തിൽ അപകടത്തിൽപെടുന്നവരിൽ ഭൂരിഭാഗവും യുവാക്കളോ കൗമാരക്കാരോ ആണ്. ഇവർക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ ആദ്യഘട്ടമെന്നോണം സ്കൂൾ--കോളജ് തലങ്ങളിൽ ടൂറിസം ക്ലബ് പ്രവർത്തനങ്ങൾ സജീവമാക്കും. സെപ്റ്റംബർ അവസാനവാരത്തിനുമുമ്പ് ടൂറിസം ഒാഡിറ്റിങ് നടത്താനാണ് കൗൺസിൽ തീരുമാനം. കഴിഞ്ഞദിവസം പെരുമ്പാവൂരിനടുത്ത് മൂന്ന് വിദ്യാർഥികൾ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചിരുന്നു. പ്രദേശം വനംവകുപ്പി​െൻറ അധീനതയിലുള്ളതാണ്. ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ സഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷമാനദണ്ഡങ്ങളെക്കുറിച്ച് വനംവകുപ്പിന് കത്ത് നൽകുമെന്ന് കൗൺസിൽ സെക്രട്ടറി സൂചിപ്പിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഏകീകൃത ഹെൽപ്ലൈൻ ടോൾ ഫ്രീ നമ്പർ സംവിധാനം കൊണ്ടുവരാനും ആലോചനയുണ്ട്. ഇതി​െൻറ പ്രായോഗികവശങ്ങൾ പഠിച്ചുവരുകയാണെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു. അടിയന്തരഘട്ടങ്ങളിൽ സഹായമെത്തിക്കാനൂം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തുന്നത്. നിലവിൽ അതത് കലക്ടറേറ്റിൽ ദുരന്തനിവാരണ സെൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അടിയന്തരഘട്ടങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ ദുരന്തനിവാരണ സെല്ലിനും സാധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story