Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുളവൂര്‍ വില്ലേജ്...

മുളവൂര്‍ വില്ലേജ് ഓഫിസ് സ്മാര്‍ട്ട് ആകുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: മുളവൂര്‍ വില്ലേജ് ഓഫിസ് സ്മാര്‍ട്ട് വില്ലേജ് ഓഫിസാകാനൊരുങ്ങുന്നു. സംസ്ഥാനത്ത് 14-സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാണ് അനുവദിച്ചത്. ജില്ലയില്‍ മുളവൂര്‍ വില്ലേജ് ഓഫിസിനെയാണ് തെരഞ്ഞെടുത്തത്. ഇതിന് 33-ലക്ഷം രൂപ റവന്യൂ വകുപ്പില്‍നിന്ന് അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കഴിഞ്ഞവര്‍ഷം ജില്ലയില്‍ കുന്നത്തുനാട് മണ്ഡലത്തിലെ ഐരാപുരം വില്ലേജ് ഓഫിസ് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ആക്കിയിരുന്നു. നിലവിൽ മുളവൂര്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത് പായിപ്ര പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് സമീപത്താണ്. ഇതിന് സമീപത്താണ് പുതിയ വില്ലേജ് ഓഫിസ് മന്ദിരം നിര്‍മിക്കുന്നത്. ജില്ല നിര്‍മിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. സഹായത്തിന് ഫ്രണ്ട് ഓഫിസ്, ടോക്കണ്‍ സംവിധാനം, നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡ്, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി, ഒരേസമയം ഏഴുപേര്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ പാകത്തിലുള്ള ഫ്രണ്ട് ഓഫിസ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമ​െൻറ് റൂം, പൂന്തോട്ടം എന്നിവ ഒരുക്കും. ജില്ലയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വിവിധ സേവനങ്ങള്‍ക്ക് എത്തുന്ന വില്ലേജ് ഓഫിസുകളില്‍ ഒന്നാണ് മുളവൂര്‍ വില്ലേജ് ഓഫിസ്. ശിലാസ്ഥാപനം മൂവാറ്റുപുഴ: കരിമുകള്‍ മമ്പാഉല്‍ ഉലൂം എജുക്കേഷനല്‍ സ​െൻററിന് കീഴില്‍ പേഴക്കാപിള്ളി തട്ടുപറമ്പില്‍ സി.എം. വലിയുല്ലാഹി നഗറില്‍ സ്ഥാപിക്കുന്ന താജുല്‍ ഉലമ കോംപ്ലക്‌സി​െൻറ ശിലാസ്ഥാപനവും ദിക്‌റ് ദുആ മജ്‌ലിസും ഞായറാഴ്ച രാവിലെ 10ന് തട്ടുപറമ്പില്‍ നടക്കും. ഫസല്‍ കോയാമ്മ തങ്ങള്‍ ഖുറ ശിലാസ്ഥാപനം നിർവഹിക്കും. മമ്പാഉല്‍ ഉലൂം എജുക്കേഷനല്‍ സ​െൻറര്‍ വൈസ് ചെയര്‍മാന്‍ പി. അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story