Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൺമറയില്ല...

മൺമറയില്ല മലയാളത്തി​െൻറ രുചികൾ; പാചകവിവരശേഖരം തയാറാകുന്നു

text_fields
bookmark_border
കൊച്ചി: കേരളത്തിൽ പ്രചാരത്തിലുള്ള നാടൻ ഭക്ഷ്യവിഭവങ്ങളുടെ രുചിക്കൂട്ടും ഭക്ഷണക്രമങ്ങളുമെല്ലാം ഇനി വരും തലമുറകൾക്കും സ്വന്തം. സംസ്ഥാനത്തി​െൻറ തനത് പാചകവിദ്യകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന ബൃഹദ് പദ്ധതിക്ക് സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റാണ് രൂപം നൽകിയത്. സർക്കാർ അനുമതി ലഭിച്ചതോടെ പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കമായി. വെബ് അധിഷ്ഠിത ഭക്ഷ്യ പാചക വിവരശേഖരം- പാചക ഡയറക്ടറി എന്ന പേരിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തലമുറകളായി കൈമാറി വരുന്നവയാണ് കേരളത്തി​െൻറ പാചകവിദ്യകളും ഭക്ഷണക്രമങ്ങളും. വിവിധ സമുദായങ്ങൾക്കിടയിൽ അവരുടേതായ തനത് ഭക്ഷണവിഭവങ്ങൾ പ്രചാരത്തിലുണ്ട്. ചില പ്രദേശങ്ങൾക്കും സവിശേഷവും വേറിട്ടതുമായ പാചകവിദ്യകളും ഭക്ഷണശീലങ്ങളും സ്വന്തമാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഇവ മൺമറഞ്ഞുപോകാതിരിക്കാനുള്ള ശ്രമമാണ് സാംസ്കാരിക വകുപ്പി​െൻറ പദ്ധതിക്ക് പിന്നിൽ. കേരളത്തി​െൻറ പാചകകലയുടെ സംരക്ഷണം നാടി​െൻറ സംസ്കാരത്തിനും സമ്പദ്വ്യവസ്ഥക്കും മുതൽക്കൂട്ടാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലും വിവിധ സമുദായങ്ങൾക്കിടയിലും പ്രചാരത്തിലുള്ള തനത് വിഭവങ്ങളുടെ പാചകവിദ്യകളും ഭക്ഷണക്രമങ്ങളും സംബന്ധിച്ച സമ്പൂർണ വിവരങ്ങൾ ശേഖരിച്ച് സാംസ്കാരിക വകുപ്പി​െൻറ വെബ്സൈറ്റിൽ ഉൾപ്പെടുത്തും. തെരഞ്ഞെടുത്ത വിഭവങ്ങൾ പ്രാദേശികമായി തയാറാക്കുന്നതി​െൻറ വിഡിയോ ദൃശ്യങ്ങളും ഉണ്ടാകും. താൽപര്യമുള്ളവർക്ക് അറിയാവുന്ന കേരളീയ പാചകക്കുറിപ്പുകൾ സൈറ്റിൽ കൂട്ടിച്ചേർക്കാനും അവസരം നൽകും. ഭാവിയിൽ ഇൗ വിവരങ്ങളെല്ലാം മൊബൈൽ ആപ്ലിക്കേഷൻ വഴി എല്ലാവർക്കും ലഭ്യമാക്കാനും പദ്ധതിയുണ്ട്. ആദ്യഘട്ടത്തിൽ ഇരുന്നൂറോളം വിഭവങ്ങളുടെ പാചകക്കുറിപ്പുകളും ചിത്രങ്ങളുമാകും വെബ്സൈറ്റിൽ ഉൾപ്പെടുത്തുക. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് സർക്കാർ 47,20,000 രൂപ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം, കേരളത്തി​െൻറ ഭാഷ, സംഗീതം, കല, വാസ്തുവിദ്യ, ഉത്സവ പ്പെരുമകൾ തുടങ്ങിയവ ഉൾപ്പെടുന്ന കലാ-സാംസ്കാരിക പൈതൃകത്തെ സംബന്ധിച്ച വിവരങ്ങൾ ലോകത്തിന് പരിചയപ്പെടുത്താൻ പ്രതിമാസ ഇലക്ട്രോണിക്സ് വാർത്താപത്രം (ഇ-ന്യൂസ്ലെറ്റർ) തയാറാക്കാനും ഒരുങ്ങുകയാണ് സാംസ്കാരിക വകുപ്പ്. ഇ-ന്യൂസ് ലെറ്റർ എല്ലാ മാസവും വെബ്സൈറ്റ് വഴി ലഭ്യമാക്കും. --പി.പി. കബീർ--
Show Full Article
TAGS:LOCAL NEWS 
Next Story