Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവന്യജീവി ആ​​ക്രമണം:...

വന്യജീവി ആ​​ക്രമണം: നഷ്​ടപരിഹാരത്തിന്​ അർഹത വർഷത്തിൽ ഒരു തവണ മാത്രമെന്ന്​ സർക്കാർ

text_fields
bookmark_border
കൊച്ചി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന് വർഷത്തിൽ ഒരിക്കലേ അർഹതയുള്ളൂവെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. വർഷത്തിൽ എത്ര അപേക്ഷ നൽകിയാലും ഒന്നു മാത്രമാവും നഷ്ടപരിഹാരത്തിന് പരിഗണിക്കുക. വന്യജീവി സംരക്ഷണ നിയമം, കേരള വനം നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും വനം -വന്യജീവി വകുപ്പ് അണ്ടർ സെക്രട്ടറി ടി.ആർ. സുനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മറയൂർ സ്വദേശി നൽകിയ ഹരജിയിലാണ് സർക്കാറി​െൻറ വിശദീകരണം. 2010 ജൂൺ, ആഗസ്റ്റ് മാസങ്ങളിലായി മൂന്ന് അപേക്ഷ ഹരജിക്കാരൻ നൽകിയതായി സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, വന്യജീവി ആക്രമണങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്ന 1980ലെ ചട്ട പ്രകാരം ഒരു വ്യക്തിക്ക് വർഷത്തിൽ ഒരു തവണയേ ഇതിന് അവകാശമുള്ളൂ. ചട്ട പ്രകാരമുള്ള മറ്റ് വ്യവസ്ഥകളും ഇതിന് പാലിക്കപ്പെടണം. മറയൂരിൽ ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട പ്രധാന ബുദ്ധികേന്ദ്രമാണ് ഹരജിക്കാരൻ. മറയൂർ ഫോറസ്റ്റ് സ്റ്റേഷനിലെ നാല് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മുറിച്ച ചന്ദന മരങ്ങൾ ഹരജിക്കാര​െൻറ വസ്തുവിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ കേസുകൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല.1972ലെ വന്യജീവി സംരക്ഷണ നിയമവും കേരള വനം നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ ഉൾപ്പെടുകയോ പ്രതിയാവുകയോ ചെയ്തയാൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല. അതിനാൽ, ഒരു തവണപോലും നഷ്ടപരിഹാരത്തിന് ഹരജിക്കാരൻ അർഹനല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസുകളിൽ കുറ്റമുക്തനാക്കപ്പെെട്ടന്നാണ് ഹരജിക്കാര​െൻറ വാദം. എന്നാൽ, കീഴ്കോടതിയിൽ തൊണ്ടി ഹാജരാക്കിയില്ലെന്ന കാരണത്താൽ മാത്രമാണ് പ്രതിയെ വെറുതെ വിട്ടത്. അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് സർക്കാർ. കേരള വനം ചട്ടത്തിലെ വകുപ്പുകൾപ്രകാരം ചില കേസുകളിൽ കുറ്റമുക്തനായെങ്കിലും നഷ്ടപരിഹാര ചട്ടപ്രകാരം നഷ്ടപരിഹാരത്തിന് അർഹനല്ല. കൃഷി, വില്ലേജ് ഒാഫിസർമാർ സന്ദർശിച്ച് 22.5 ലക്ഷം നഷ്ടമുണ്ടായതായി കണ്ടെത്തിയെന്ന ഹരജിക്കാര​െൻറ വാദം തെറ്റാണ്. നാശനഷ്ടം സംബന്ധിച്ച് വില്ലേജ് ഒാഫിസർ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. കൃഷി ഒാഫിസർ സ്ഥലത്തെത്തി നഷ്ടം രേഖപ്പെടുത്തി റിപ്പോർട്ട് നൽകിയെങ്കിലും 22.5 ലക്ഷത്തി​െൻറ സഥാനത്ത് 63,748 രൂപ മാത്രമാണ് നഷ്ടമായി കണക്കാക്കിയിട്ടുള്ളത്. അതേസമയം, നഷ്ടപരിഹാരം നൽകുന്ന നിയമത്തിൽ കൃഷി ഒാഫിസറുടെ പങ്ക് വ്യക്തമാക്കിയിട്ടുമില്ല. നഷ്ടപരിഹാരം നൽകാൻ വനം റേഞ്ച് ഒാഫിസറുടെ ശിപാർശയും നിലവിലില്ല. വീട്, കൃഷി, കാലികൾ എന്നിവ നഷ്ടമാകുെന്നങ്കിൽ നൂറുശതമാനം നഷ്ടം കണക്കാക്കണമെന്ന ചട്ടം. 2010 ജൂൺ ഏഴിനാണ് ഇത് നിലവിൽ വന്നത്. ഇതിന് മുമ്പാണ് ഹരജിക്കാരൻ നഷ്ടപരിഹാരം തേടി അപേക്ഷ നൽകിയിട്ടുള്ളത്. അതിനാൽ ചട്ടം ഹരജിക്കാരന് ബാധകമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story