Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതണൽമര ശിഖരം ഒടിഞ്ഞ്...

തണൽമര ശിഖരം ഒടിഞ്ഞ് റോഡിൽ വീണു

text_fields
bookmark_border
ആലുവ: തണൽമരത്തി​െൻറ ശിഖരം ഒടിഞ്ഞ് റോഡിൽ വീണു. ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെ ആലുവ പാലസ് റോഡില്‍ നഗരസഭ കെട്ടിടത്തിന് മുന്നിലായിരുന്നു സംഭവം. വൈകീട്ടുണ്ടായ കാറ്റിലും മഴയിലും വഴിയരികിലെ വാകയുടെ ശിഖരം ഒടിഞ്ഞുവീഴുകയായിരുന്നു. ശിഖരം വീഴുന്നതിന് തൊട്ടുമുമ്പാണ് ഇരുചക്ര വാഹനം കടന്നുപോയത്. മറ്റൊരു വാഹനം തൊട്ടുപിന്നിലുണ്ടായിരുന്നെങ്കിലും മരം ഒടിയുന്ന ശബ്‌ദം കേട്ട് നിര്‍ത്തിയതിനാൽ അപകടമൊഴിവായി. നഗരത്തിൽ തണൽമരം മറിഞ്ഞുവീണ് ഇതിനുമുമ്പ് സ്‌കൂട്ടർ യാത്രികൻ മരിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story