Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് ഗുളികകളുമായി രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
ആലുവ: മയക്കുമരുന്ന് വിഭാഗത്തിൽപെട്ട നൈട്രോസെപാം ഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഇടപ്പള്ളി ചളിക്കവട്ടം സ്വദേശിയായ കണിവെള്ളി വീട്ടില്‍ ഇ.എസ്. ഹാഷിം (27), കൈതോത്തുണ്ടി വീട്ടില്‍ കെ.എസ്. റിയാഫ് (27) എന്നിവരാണ് പിടിയിലായത്. ആലുവ എക്‌സൈസ് സി.ഐ എം.എസ്. ബാലകൃഷ്ണനും സംഘവും ആലുവ ആരോഗ്യാലയം ആശുപത്രിയുടെ മുന്നില്‍നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളില്‍നിന്ന് 20 ഗ്രാം വരുന്ന 35 നൈട്രോസപാം ഗുളികകള്‍ കണ്ടെടുത്തു. ബി.ടെക്ക് കഴിഞ്ഞ് എറണാകുളത്ത് സ്വന്തമായി കണ്‍സ്ട്രക്ഷന്‍ സ്‌ഥാപനം നടത്തുവരാണ് പ്രതികള്‍. ഇവര്‍ വര്‍ഷങ്ങളായി നൈട്രോസെപാം ഗുളികകള്‍ ഉപയോഗിക്കുകയും ബാക്കിവരുന്നത് മറ്റുള്ളവര്‍ക്ക് കൊടുക്കുകയുമായിരുെന്നന്ന് പറയപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story