Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യവില്‍പനക്കാരന്‍...

മദ്യവില്‍പനക്കാരന്‍ പിടിയില്‍

text_fields
bookmark_border
ആലുവ: മേഖലയില്‍ മദ്യ വില്‍പന നടത്തുന്നയാളെ പൊലീസ് പിടികൂടി. കുട്ടമശ്ശേരി കരോട്ട് നീരേത്ത് റോഡില്‍ കരോട്ട് വീട്ടില്‍ സുധീഷിനെയാണ് (42) എസ്.ഐ ഫൈസല്‍ അറസ്‌റ്റ് ചെയ്തത്. ബൈക്കില്‍ സഞ്ചരിച്ചാണ് വിവിധ സ്‌ഥലങ്ങളില്‍ ഇയാള്‍ മദ്യം വിറ്റിരുന്നത്. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്ന ഇടപാടുകാര്‍ക്ക് അവരുടെ സ്‌ഥലങ്ങളില്‍ എത്തിച്ച് നല്‍കുകയാണ് പതിവ്. എസ്.ഐക്ക് ലഭിച്ച രഹസ്യ വിവരത്തി‍​െൻറ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ കച്ചവടം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. എസ്.ഐ അബ്‌ദുൽ ഖാദര്‍, സി.പി.ഒ മാരായ നവാബ്, ഷമീര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story