Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവയിലെ...

ആലുവയിലെ ഗതാഗതക്കുരുക്ക്: എം.എൽ.എ വിളിച്ച യോഗത്തിൽ തീരുമാനമായില്ല

text_fields
bookmark_border
ആലുവ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ എം.എൽ.എ വിളിച്ച ഉദ്യോഗസ്‌ഥരുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇതേതുടർന്ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. ആഗസ്റ്റ് 30ന് ചേർന്ന യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്യാനാണ് വെള്ളിയാഴ്ച യോഗം ചേർന്നത്. വിവിധ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തെങ്കിലും കൃത്യമായ തീരുമാനം കൈക്കൊള്ളാൻ കഴിഞ്ഞില്ല. 13ന് രാവിലെ പത്തിന് ആലുവ െഗസ്‌റ്റ് ഹൗസിലാണ് അടുത്ത യോഗം. മെട്രോ, ദേശീയപാത അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ് ഉടമകൾ എന്നിവരുടെ പ്രതിനിധികളെകൂടി യോഗത്തിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. അന്നേദിവസം രാവിലെ ഒമ്പതിന് നിർദേശങ്ങൾ എപ്രകാരം നടപ്പാക്കാമെന്ന് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാനും തീരുമാനിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സൻ ലിസി എബ്രഹാം, സി.ഐ വിശാല്‍ ജോണ്‍സണ്‍, ജോയൻറ് ആര്‍.ടി.ഒ അയ്യപ്പന്‍, ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീര്‍, പി.ഡബ്ല്യു.ഡി അസി. എക്സി. എൻജിനീയര്‍ സിനി മാത്യു, ഓവര്‍സിയര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story