Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുമരാമത്ത് ഓഫിസ്​...

പൊതുമരാമത്ത് ഓഫിസ്​ ഉപരോധിച്ചു

text_fields
bookmark_border
ആലുവ: വിടുവായത്തംകൊണ്ട് കേരളത്തിലെ റോഡുകളുടെ കുണ്ടും കുഴിയും അടയുമെന്ന മിഥ്യാധാരണയിലാണ് പൊതുമരാമത്ത് മന്ത്രിയെന്ന് കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്‌ദുൽ മുത്തലിബ്. നഗരത്തിൽ നിരന്തരം ഗതാഗതക്കുരുക്കിനിടയാക്കുന്ന തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുമരാമത്ത് ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഥമപരിഗണന കൊടുക്കേണ്ട കാര്യങ്ങളിൽ പുറംതിരിഞ്ഞുനിൽക്കുന്ന ഒരു സർക്കാറാണ് കേരളം ഭരിക്കുന്നത്. ഇത്തരമൊരു മന്ത്രി നാടിന് ബാധ്യതയാണെന്നും അദ്ദേഹം രാജിെവച്ച് ഒഴിയുകയാണ് ഉത്തമമെന്നും മുത്തലിബ് കൂട്ടിച്ചേർത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസി പി. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. എം.ടി. ജേക്കബ്, ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, പി.വി. എൽദോസ്, പി.പി. ജയിംസ്, പി.പി. ഫ്രാൻസിസ്, ബാബു കൊല്ലംപറമ്പിൽ, മുഹമ്മദ് ഷെഫീഖ്, ടി.എം. മൂസാക്കുട്ടി, ടിമ്മി ബേബി, ടെൻസി വർഗീസ്, ലളിത ഗണേശ്, വി. ചന്ദ്രൻ, ബിന്ദു അലക്സ്, ടി. ജോർജ്, ലിജി ജോയ്, സി.എ. ബാബു, പി.ഡി. സ്‌റ്റീഫൻ, ദാമു അറത്തിൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story