Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഹിങ്ക്യൻ ജനതക്ക്...

റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യവുമായി റാലിയും സമ്മേളനവും

text_fields
bookmark_border
ആലുവ: റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലിയും സമ്മേളനവും നടത്തി. മാറമ്പിള്ളി എം.ഇ.എസ്, ശ്രീശങ്കര, കെ.എം.ഇ.എ കോളജുകളിലെ വിദ്യാർഥികളും യുവാക്കളും രൂപീകരിച്ചിട്ടുള്ള സംയുക്ത വിദ്യാർഥി യുവജന കൂട്ടായ്മയും ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയും ചേർന്നാണ് ആലുവയിൽ റാലിയും സമ്മേളനവും സംഘടിപ്പിച്ചത്. ജനിച്ച മണ്ണിൽനിന്നും ആട്ടിയോടിക്കപ്പെട്ട് മറ്റു രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യൻ ജനതക്ക് പുനരധിവാസം നൽകണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. ഗാന്ധിപ്രതിമക്ക് സമീപത്തുനിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി ബാങ്ക് കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ജനസേവ ശിശുഭവൻ പ്രസിഡൻറ് ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത് അധ്യക്ഷത വഹിച്ചു. സംയുക്ത വിദ്യാർഥി യുവജന കൂട്ടായ്മ പ്രതിനിധി ഫാസിം സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളുടെ നേതാക്കളായ ലത്തീഫ് പൂഴിത്തറ, ഫാ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ, ദാവൂദ് കാദർ ബംഗ്ലാവിൽ, മീതിയൻ കുഞ്ഞ് കുഞ്ഞുണ്ണിക്കര, കരീം കല്ലുങ്കൽ, അസ്ലം, ഇസ്മായിൽ, ഭാസിം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story