Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാതയിലെ...

ദേശീയപാതയിലെ പാലങ്ങളിലെ കുഴികൾ ഒഴിവാക്കണം -–എം.എൽ.എ

text_fields
bookmark_border
ആലുവ: ദേശീയപാതയിലെ പാലങ്ങളിലെ കുഴികൾ ഒഴിവാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ അധികൃതരോട് ആവശ്യപ്പെട്ടു. മാർത്താണ്ഡ വര്‍മ, മംഗലപ്പുഴ പാലങ്ങളിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. വലുതും ചെറുതുമായ കുഴികള്‍ അടക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് ദേശീയപാതയുടെ പാലക്കാട്ടുള്ള പ്രോജക്ട് ഡയറക്ടര്‍ എല്‍.എസ്. രാജ്പുരോഹിത്തിന് അയച്ച കത്തിൽ എം.എൽ.എ ആരോപിച്ചു. കത്തി​െൻറ പകർപ്പ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും അയച്ചിട്ടുണ്ട്. പഴയതും പുതിയതുമായ മാര്‍ത്താണ്ഡവര്‍മ പാലങ്ങളിലെയും മംഗലപ്പുഴ പഴയ പാലത്തിെലയും പെയിൻറടിക്കാതെ വൃത്തിഹീനമായ ആർച്ചുകളെക്കുറിച്ചും കത്തിൽ പരാമര്‍ശിച്ചിട്ടുണ്ട്. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി കുഴികള്‍ അടച്ച് സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story