Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈപ്പിന്‍ ഗവ. കോളജ്...

വൈപ്പിന്‍ ഗവ. കോളജ് പ്രവേശനോത്സവം 18ന്

text_fields
bookmark_border
വൈപ്പിന്‍: എളങ്കുന്നപ്പുഴയില്‍ ആരംഭിച്ച നിര്‍ദിഷ്ട വൈപ്പിന്‍ ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിലെ പ്രവേശനോത്സവം 18-ന് നടക്കും. ബി.കോം 40, ബി.എസ്സി 30, ബി.എ 30 എന്നിങ്ങനെ ആദ്യ ബാച്ചില്‍ 100 വിദ്യാർഥികള്‍ക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. വൈപ്പിനിലെ വിവിധ മേഖലകളിൽ പ്രശസ്തരായ 100 പേര്‍ വിദ്യാർഥികള്‍ക്ക് പൂവ് നല്‍കി സ്വീകരിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 12 കോടി ചെലവില്‍ കോളജിനുള്ള കെട്ടിടനിർമാണം ആരംഭിക്കുമെന്ന് എസ്. ശര്‍മ എം.എല്‍.എയും കോളജ് സ്‌പെഷല്‍ ഓഫിസര്‍ ഡോ. കെ. ജയകുമാറും അറിയിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനനടപടിക പൂര്‍ത്തിയാക്കിയപ്പോള്‍ 70 ശതമാനം വിദ്യാർഥികളും വൈപ്പിനിൽനിന്നുള്ളവരാണ്. ഇൻറര്‍ സ്‌കൂള്‍ ബാസ്‌കറ്റ്ബാൾ ടൂർണമ​െൻറ് വൈപ്പിന്‍: 14 സ്‌കൂളുകള്‍ മത്സരിക്കുന്ന അഖില കേരള ഇൻറര്‍ സ്‌കൂള്‍ ബാസ്‌കറ്റ്ബാൾ ടൂര്‍ണമ​െൻറ് 13, 14, 15 തീയതികളില്‍ പെരുമ്പിള്ളി അസീസി സ്‌കൂള്‍ ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടക്കും. 13-ന് രാവിലെ ഒമ്പതിന് മുന്‍ ഇന്ത്യന്‍ താരം യൂഡ്രിക് പെരേര ഉദ്ഘാടനം ചെയ്യും. കേരള ബാസ്‌കറ്റ്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി സലിം, വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ എന്നിവര്‍ പങ്കെടുക്കും. 15ന് സമാപന സമ്മേളനത്തില്‍ പുരസ്‌കാര വിതരണം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോൺ. മാത്യു ഇലഞ്ഞിമറ്റം നിര്‍വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story