Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടിവെള്ള പൈപ്പ്...

കുടിവെള്ള പൈപ്പ് പൊട്ടൽ; ഗ്യാസ്​ പൈപ്പ്​ ലൈൻ പണി തടഞ്ഞു

text_fields
bookmark_border
കളമശ്ശേരി: ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴിയെടുക്കുമ്പോൾ കുടിവെള്ള പൈപ്പ് പൊട്ടുന്നത് തുടർക്കഥയായപ്പോൾ നാട്ടുകാർ നിർമാണം തടഞ്ഞു. പൈപ്പ് തകരുമ്പോൾ ജലസംഭരണിയിൽനിന്നുള്ള വിതരണം നിർത്തിവെക്കുകയാണ്. സംഭരണിയിൽ വെള്ളം നിറഞ്ഞ് കവിയുന്നതായി അധികൃതർ പറഞ്ഞു. ഗ്യാസ്പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ്കുഴിയെടുക്കാൻ നഗരസഭ അനുമതി നൽകിയപ്പോൾ ജലവകുപ്പിനെ അറിയിച്ചില്ലെന്ന് ആക്ഷേപമുണ്ട്. നഗരസഭ അനുമതിയുടെ മറവിൽ സിറ്റി ഗ്യാസ് കരാറുകാർ അനാവശ്യമായി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുകയാണെന്നാണ് ജലവകുപ്പ് അധികൃതർ കുറ്റപ്പെടുത്തുന്നത്. മണ്ണിനടിയിലൂടെ പൈപ്പുകൾ കടന്നുപോകുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിരവധി സംവിധാനങ്ങൾ ഉള്ളപ്പോഴാണിത്. എച്ച്.എം.ടി കോളനി, മറ്റക്കാട്, പാലക്കാമുകൾ എന്നിവിടങ്ങളിലും കുഴിയെടുത്ത് പൈപ്പ് തകർന്ന് വെള്ളം മുടങ്ങി. ഇതോടെ ജനം രംഗത്തിറങ്ങി ഗ്യാസ് പൈപ്പ് സ്ഥാപിക്കുന്നത് തടയുകയായിരുന്നു. റാലി നടത്തി കളമശ്ശേരി: റോഹിങ്ക്യൻ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കാൻ ലോക രാഷ്ട്രങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.എം.ജെ-എസ്.വൈ.എസ് കളമശ്ശേരി സോണുകളുടെ ആഭിമുഖ്യത്തിൽ കളമശ്ശേരിയിൽ റാലി നടത്തി. സൗത്ത് കളമശ്ശേരി കവലയിൽ നിന്നാരംഭിച്ച റാലി പ്രീമിയർ കവല വഴി എച്ച്.എം.ടി കവലയിൽ സമാപിച്ചു. സി.എ. ഹൈദ്രോസ്, എം.എ. അബ്ദുൽ കരീം, എം.എം. സുലൈമാൻ മുഖൈബിലി ശിഹാബ് തങ്ങൾ, എം.എം. അബ്ദുറഹ്മാൻ സഖാഫി, ഉമർഹാജി മണക്കാടൻ, ഡോ. എ.ബി. അലിയാർ, പി.ബി. അലി, എം.എം. മുഹമ്മദ് കുഞ്ഞ് ഹാജി മണക്കാടൻ, പി.എൽ. ഷെഫീക്ക്, പി.കെ. അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story