Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ പോഷണവാരാചരണം...

ദേശീയ പോഷണവാരാചരണം സംഘടിപ്പിച്ചു

text_fields
bookmark_border
കൊച്ചി: ദേശീയ പോഷണ വാരാചരണ സമാപനദിനത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രിയിൽ വീട്ടമ്മമാർക്കും വിവിധ ആശുപത്രിയിൽനിന്നുള്ള ഡയറ്റീഷൻമാർക്കും തുടർവിദ്യാഭ്യാസ പരിപാടികളും സെമിനാറും സംഘടിപ്പിച്ചു. അസി. ഡയറക്ടർ ഫാ. നെവിൻ തേങ്ങാപുരക്കൽ ഉദ്ഘാടനം ചെയ്തു. നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. റോജോ ജോയ്, ഡയറക്ടർ ഫാ. വിബിൻ ചൂതംപറമ്പിൽ, ധന്യ മൈക്കിൾ, മഞ്ജു പി. ജോർജ് എന്നിവർ സംസാരിച്ചു. എഡിറ്റിങ് കോഴ്സ് കൊച്ചി: തേവര എസ്.എച്ച് കോളജില്‍ കമ്യൂണിക്കേഷൻ വിഭാഗം ആരംഭിക്കുന്ന സിനിമ എഡിറ്റിങ്, വിഡിയോഗ്രഫി ഉള്‍പ്പെടുന്ന മള്‍ട്ടിമീഡിയ ഈവനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് ദൈർഘ്യം. 10ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 96057 13777. വാഹനജാഥ സമാപിച്ചു കൊച്ചി: കേന്ദ്ര പൊതുമേഖലകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂനിയനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചി​െൻറ പ്രചാരണാർഥം ജില്ലയിൽ സംയുക്ത േട്രഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ വാഹന പ്രചാരണ ജാഥ സമാപിച്ചു. രണ്ടാം ദിവസത്തെ ജാഥ എഫ്.എ.സി.ടിക്ക് മുന്നിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. പി.എസ്. മുരളി അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻപിള്ള, കെ.കെ. ഇബ്രാഹീംകുട്ടി, കെ.കെ. അഷ്റഫ്, രഘുനാഥ് പനവേലി, പി.എം. അലി തുടങ്ങിയവർ സംസാരിച്ചു. പാലാരിവട്ടത്ത് സമാപനയോഗം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. എൻ.എ. മണി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story