Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടിന് മുകളില്‍...

വീടിന് മുകളില്‍ പട്ടികളെ വളര്‍ത്തി ഉപദ്രവിക്കുന്നതായി സഹോദരിയുടെ പരാതി

text_fields
bookmark_border
കാക്കനാട്: സഹോദരിയെ തുരത്താന്‍ ഇരുനില വീടിന് മുകൾഭാഗം പട്ടി വളര്‍ത്ത് കേന്ദ്രമാക്കിയതായി സഹോദരനെതിരെ മനുഷ്യാവകാശ കമീഷന് പരാതി. ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസാണ് പരാതി പരിഗണിച്ചത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് തനിക്കെതിരെ സഹോദരന്‍ വൈരാഗ്യ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നതെന്ന് പോണേക്കര സ്വദേശി അല്‍ഫോണ്‍സയുടെ പരാതിയിൽ പറയുന്നു. വ്യത്യസ്ത ഇനങ്ങളിലുള്ള 22ൽപരം പട്ടികളെയാണ് സഹോദരന്‍ താമസിക്കുന്ന മുകളിലത്തെ നിലയില്‍ വളര്‍ത്തുന്നത്. നായ്ക്കളുടെ മലമൂത്ര വിസർജനവും ദുര്‍ഗന്ധവും മൂലം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി. രാത്രി നായ്ക്കളുടെ കുരയും ബഹളവും മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ്. പട്ടികളെ വളര്‍ത്താന്‍ കോർപറേഷന്‍ നിയമാനുസൃതമായി ലൈസന്‍സ് നല്‍കിയിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ വിശദാംശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ നഗരസഭ സെക്രട്ടറിക്ക് കമീഷന്‍ ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ കാക്കനാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാക്കനാട് സണ്‍റൈസ് ആശുപത്രിയുടെയും മലബാര്‍ ഗോള്‍ഡി​െൻറയും സഹകരണത്തോടെ ഏകദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. പുക്കാട്ടുപടി അമ്പുനാട് മുസ്ലിം യൂത്ത് മൂവ്മ​െൻറ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ നടക്കുന്ന ക്യാമ്പ് കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ഉദ്ഘാടനം ചെയ്യും. കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. മരുന്ന് സൗജന്യമാണ്. നിര്‍ധനരായ 100 രോഗികള്‍ക്ക് എല്ലാമാസവും മരുന്ന് നല്‍കും. ഫോണ്‍: 9142160850, 8089160361.
Show Full Article
TAGS:LOCAL NEWS 
Next Story