Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവടംവലി മത്സരത്തിൽ...

വടംവലി മത്സരത്തിൽ ആതിഥേയരെ തോൽപിച്ച് വിദേശ വനിതകൾ

text_fields
bookmark_border
മട്ടാഞ്ചേരി: വിദേശ വനിതകളുടെ കരുത്തിന് മുന്നിൽ ആതിഥേയ വനിതകൾ മുട്ടുമടക്കി. ഹോംസ്റ്റേ ഓണേഴ്സ് അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വടംവലി മത്സരത്തിലാണ് വിവിധ രാജ്യങ്ങളിൽനിന്ന് കൊച്ചി സന്ദർശിക്കാനെത്തിയ വനിതകൾ ചേർന്ന ടീം വിജയികളായത്. അത്യന്തം ആവേശം നിറഞ്ഞ മത്സരം കാണാൻ നൂറുകണക്കിന് പേരും എത്തിയിരുന്നു. നാട്ടുകാർ വിദേശികളെയും സ്വദേശികളെയും ഒരുപോലെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. സ്െപയിൻ സ്വദേശി ഡെറോത്തിയ നയിച്ച ടീമാണ് വിജയിച്ചത്. അസി. പൊലീസ് കമീഷണർ എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. കൗൺസിലർമാരായ ഷൈനി മാത്യു, സീനത്ത് റഷീദ്, ഷീബലാൽ, ബെന്നി ഫെർണാണ്ടസ്, വെൽഫെയർ അസോസിയേഷൻ സെക്രട്ടറി വിൽസൺ ഡൊമിനിക്, എസ്.പി. ദേവാനന്ദ്, അഷ്കർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story