Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിഫ ലോകകപ്പ് മത്സരം:...

ഫിഫ ലോകകപ്പ് മത്സരം: ഫോർട്ട്​കൊച്ചിയുടെ മുഖച്ഛായ മാറുന്നു

text_fields
bookmark_border
മട്ടാഞ്ചേരി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരത്തി​െൻറ ഭാഗമായി ഫോർട്ട്കൊച്ചിയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു. രണ്ട് പരിശീലന മൈതാനങ്ങൾ ഫോർട്ട്കൊച്ചിയിലാണ്. അന്തർദേശീയ നിലവാരമുള്ള പരിശീലന മൈതാനങ്ങൾക്കൊപ്പം ഗതാഗത സംവിധാനം ഒരുക്കാനാണ് തീരുമാനം. മത്സരത്തിനെത്തുന്ന വിദേശ ടീമുകളെ ഗ്രൗണ്ടിൽ കുരുക്കില്ലാതെ എത്തിക്കണമെന്ന് നിർദേശമുണ്ട്. ഇത് പ്രകാരം റോഡുകളുടെ നവീകരണവും പരിശീലന മൈതാന നവീകരണവും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തോപ്പുംപടി മുതൽ ബീച്ച് റോഡ് വഴി ഫോർട്ട്കൊച്ചിയിലേക്കുള്ള റിങ് റോഡുകളുടെ ബി.എം ആൻഡ് ബി.സി ടാറിങ് തുടങ്ങി. ഫോർട്ട്കൊച്ചി മേഖലയിലെ കാനകൾ ഉയർത്തി കെട്ടി വശങ്ങളിൽ ഇൻറർലോക്ക് കട്ടകൾ വിരിച്ച് മനോഹരമാക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്. മൈതാനത്തി​െൻറ അവസാന മിനുക്കുപണികളും പുരോഗമിക്കുന്നു. ഈ മാസം 15നകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡുകൾ പുനർനിർമിക്കുന്നത് നാട്ടുകാരെയും സന്തോഷത്തിലാക്കി. എന്നാൽ, പൈതൃക സ്നേഹികളുടെ എതിർപ്പ് മൂലം പരേഡ് ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റ് സംവിധാനം ഒരുക്കാനായിട്ടില്ല. സംരക്ഷിത സ്ഥാപനമായ സ​െൻറ് ഫ്രാൻസിസ് ദേവാലയത്തിനോട് ചേർന്ന മൈതാനത്ത് നവീകരണ പ്രവർത്തനങ്ങൾ പാടില്ലെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
Show Full Article
TAGS:LOCAL NEWS 
Next Story