Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫോര്‍ട്ട്കൊച്ചിയിലെ...

ഫോര്‍ട്ട്കൊച്ചിയിലെ ചീനവല നവീകരണത്തിന്​ ഒന്നരക്കോടിയുടെ പദ്ധതി

text_fields
bookmark_border
മട്ടാഞ്ചേരി: അണ്ടര്‍- 17 ഫിഫ ലോകകപ്പ് ഫുട്ബാളിന് വിവിധ രാജ്യങ്ങളില്‍നിന്ന് എത്തുന്ന വിദേശികള്‍ക്ക് കൊച്ചിയുടെ മുഖമുദ്രയായ ചീനവലകള്‍ പൈതൃക തനിമയോടെ പരിചയപ്പെടുത്താൻ ടൂറിസം വകുപ്പി​െൻറ പദ്ധതി. ഒന്നരക്കോടി രൂപയാണ് ചീനവലകളുടെ നവീകരണത്തിന് ടൂറിസം വകുപ്പ് അനുവദിച്ചത്. മൂന്ന് വര്‍ഷം മുമ്പ് പണം അനുവദിച്ചിരുന്നെങ്കിലും തേക്കുതടി കിട്ടാതിരുന്നതിനാല്‍ തടസ്സപ്പെടുകയായിരുന്നു. ചീനവല പൈതൃകത്തനിമയോടെ നിലനിര്‍ത്തണമെങ്കില്‍ തേക്കുതടികൊണ്ട് തീര്‍ത്ത കഴകള്‍ വേണം. ഇപ്പോള്‍ ഇരുമ്പ് പൈപ്പുകൾകൊണ്ടാണ് ചീനവലയുടെ പല ഭാഗങ്ങളും നിർമിച്ചിരിക്കുന്നത്. തേക്ക്, ആഞ്ഞിലി, ചടച്ചി എന്നിവ വനം വകുപ്പ് നല്‍കാമെന്ന് സമ്മതിച്ചു. 10 മീറ്റര്‍ നീളമുള്ള തേക്കുതടികൾ തിങ്കളാഴ്ച പ്രത്യേക കണ്ടെയ്നറില്‍ കൊച്ചിയിലെത്തിക്കും. ഫണ്ട് അനുവദിച്ചത് ടൂറിസം വകുപ്പാണെങ്കിലും നവീകരണച്ചുമതല കിറ്റ്കോക്കാണ്. ഫോര്‍ട്ട്കൊച്ചിയിലെ 11 ചീനവലകളും നവീകരിക്കാനാണ് തീരുമാനം. ഇതെല്ലാം സ്വകാര്യ വ്യക്തികളുടേതാണ്. നവീകരണജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാൻ കെ.ജെ. മാക്സി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഫോര്‍ട്ട്കൊച്ചിയില്‍ യോഗം ചേര്‍ന്നു. ചീനവല ഉടമകളും ടൂറിസം, കിറ്റ്കോ അധികൃതരും യോഗത്തില്‍ പങ്കെടുത്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി. ശിവന്‍, കിറ്റ്കോ സീനിയര്‍ പ്രോജക്ട് എൻജിനീയര്‍ കമല്‍കുമാര്‍, കോഒാഡിനേറ്റര്‍ ബെന്നി ഫര്‍ണാണ്ടസ്, ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി അംഗം വിൽസൺ, ചീനവല ഉടമകളായ ടെര്‍സന്‍ ആൻറണി, കെ.ജെ. സൈമണ്‍, വി.എം. രാജേഷ്, തോമസ് കെന്നഡി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story