Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.പി.സി ക്യാമ്പ്...

എസ്.പി.സി ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
വൈപ്പിന്‍: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ ത്രിദിന അവധിക്കാല ക്യാമ്പ് സമാപിച്ചു. 'പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം' വിഷയത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ക്യാമ്പി​െൻറ ഭാഗമായി നടന്നത്. പരമ്പരാഗത ജലസ്രോതസ്സുകളുടെ പ്രാധാന്യം, ജല മലിനീകരണം, മഴവെള്ള സംഭരണം, ജലസുരക്ഷയുടെ പാഠങ്ങള്‍, ജലജന്യരോഗങ്ങള്‍, അപകടസാഹചര്യങ്ങളിലെ സുരക്ഷനിർദേശങ്ങള്‍ എന്നീ വിഷയങ്ങളിൽ ക്ലാസുകള്‍, കൂട്ടയോട്ടം, പി.ടി, പരേഡ് എന്നിവ നടന്നു. കാഡറ്റുകളുടെ നേതൃത്വത്തില്‍ ഓണാഘോഷവും വിവിധ കളികളും സംഘടിപ്പിച്ചു. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. സുദേഷ്, പരിസ്ഥിതി പ്രവര്‍ത്തകരായ ഐ.ബി. മനോജ്, മേരി ലിഡിയ, പി. അജയന്‍, സി.എസ്. രഞ്ജിത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എടവനക്കാട് പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവന്‍മിത്ര സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.ബി. അയൂബ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സുജാത രവീന്ദ്രന്‍, പ്രധാനാധ്യാപിക എ.കെ. ശ്രീകല, സിനിമനടൻ ചേതന്‍ ജെ. ലാല്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ഇ.എം. പുരുഷോത്തമന്‍, രോഹിത് രാജീവ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story