Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓടുന്ന കാറിന്...

ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ചാടി രക്ഷപ്പെട്ടു

text_fields
bookmark_border
കളമശ്ശേരി: ഒാടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. യാത്രക്കാരായ സഹോദരങ്ങൾ ചാടി രക്ഷപ്പെട്ടു. എളമക്കര താന്നിക്കൽ ഹസീന മൻസിലിൽ കെ.ജി. ഷെഫിനും സഹോദരനും സഞ്ചരിച്ച കാറാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ കുസാറ്റിന് സമീപം കേസരി വായനശാല റോഡിൽ കത്തി നശിച്ചത്. കാറിന് അടിയിൽനിന്ന് പ്ലാസ്റ്റിക് കത്തുന്ന ഗന്ധം അനുഭവപ്പെട്ടതോടെ നിർത്തി പുറത്ത് ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തൃക്കാക്കര ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫിസർ വി.എസ്. രഞ്ജിത് കുമാർ നേതൃത്വം നൽകി. കാപ്ഷൻ ec8 car കുസാറ്റിന് സമീപം ഒാടുന്ന കാറിന് തീപിടിച്ചപ്പോൾ വൈദ്യുതി മുടങ്ങും കളമശ്ശേരി: കളമശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മൂലേപ്പാടം, എച്ച്.എം.ടി ജങ്ഷൻ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story