Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ന് ലോക സാക്ഷരത...

ഇന്ന് ലോക സാക്ഷരത ദിനം; പരിസ്ഥിതി സാക്ഷരത റിപ്പോർട്ടുകൾ പ്രകാശനം ചെയ്യും

text_fields
bookmark_border
ആലപ്പുഴ: ലോക സാക്ഷരത ദിനത്തിൽ പരിസ്ഥിതി സാക്ഷരതയുമായി ബന്ധപ്പെട്ട 161 പഠന റിപ്പോർട്ടുകൾ പ്രകാശനം ചെയ്യും. തുടർ വിദ്യാകേന്ദ്രങ്ങളിലാണ് പരിപാടി നടക്കുക. തുടർവിദ്യാകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന വാർഡുകളിലെ ജലസ്രോതസ്സുകളെ കുറിച്ചുള്ള പഠന റിപ്പോർട്ടാണ് പ്രകാശനം ചെയ്യുക. അതത് വാർഡുകളിൽ രൂപവത്കരിച്ച പരിസ്ഥിതി സാക്ഷരത സമിതികളുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകൾ അടയാളപ്പെടുത്തുകയും അതിന് സമീപത്തുള്ള വീടുകളിൽ സന്ദർശനം നടത്തുകയും ഒന്നാംഘട്ടത്തിൽ ചെയ്തിരുന്നു. അപ്രകാരം ലഭിച്ച വിവരങ്ങളും മുൻ പഠന റിപ്പോർട്ടുകളിലെ വിവരങ്ങളും ചേർത്തിട്ടാണ് റിപ്പോർട്ട് തയാറാക്കിയത്. ജലസ്രോതസ്സുകളുടെ പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതി​െൻറ ആവശ്യകതയും സംബന്ധിച്ച് പൊതുജനങ്ങളെ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സാക്ഷരത ക്ലാസുകളും തുടർന്ന് സംഘടിപ്പിക്കും. ഡയറക്ടർ തസ്തികയിൽ നിയമനം നടത്തണം ചേർത്തല-: ഹയർ സെക്കൻഡറി ഡയറക്ടർ തസ്തികയിൽ അടിയന്തരമായി നിയമനം നടത്തണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ആർ. സാം അധ്യക്ഷത വഹിച്ചു. അജു പി. ബഞ്ചമിൻ, എം.എ. സിദ്ദീഖ്, നൂറനാട് രാധാകൃഷ്ണൻ, ബി. സന്തോഷ് കുമാർ, തുറവൂർ ശ്രീകുമാർ, ഡാനിയൽ ജോർജ്, രാജേഷ് നെടുമുടി, ജോസ് കുര്യൻ, ബിജി ദാമോദരൻ, ടി. സിദ്ദീഖ്, പി.ബി. വിനോദ് കുമാർ, കെ.എം. ആൻറണി, അനിൽ കണ്ടമംഗലം, വിനു ധർമരാജ് എന്നിവർ സംസാരിച്ചു. രൂപത കലോത്സവം ചേര്‍ത്തല-: അർത്തുങ്കൽ യുവജ്യോതി-കെ.സി.വൈ.എം ആലപ്പുഴ രൂപത കലോത്സവം മഴവില്ല് 2017 അർത്തുങ്കൽ സ​െൻറ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. സാഹിത്യകാരൻ സെബാസ്റ്റ്യൻ പള്ളിത്തോട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ലിജിൻ ശ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. നിതിൻ ജോസഫ്, ഫാ. സെബാസ്റ്റ്യൻ പുന്നയ്ക്കൽ, ഫാ. ജോബിൻ, പ്രവീൺ കൊച്ചീക്കാരൻ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സമാപനസമ്മേളനം ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story