Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമക്കൾ അവഗണിച്ച...

മക്കൾ അവഗണിച്ച കമലമ്മക്ക്​ ജീവിതത്തണലേകാൻ സന്നദ്ധപ്രവർത്തകരുടെ കാരുണ്യം

text_fields
bookmark_border
ചെങ്ങന്നൂർ: നാലുമക്കളും അവർക്കെല്ലാംകൂടി പത്തുമക്കളുമുള്ള കുടുംബത്തിലെ കാരണവസ്ത്രീയാണ് 75കാരിയായ കമലമ്മയെങ്കിലും അനാഥയുടെ അവസ്ഥയാണ്. കാരണം സംരക്ഷിക്കാൻ ആരും തയാറല്ല എന്നതുതന്നെ. അവസാനം സംരക്ഷണ ചുമതല ചെങ്ങന്നൂർ കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ഏറ്റെടുത്തു. അവർ അടൂർ ആസ്ഥാനമായുള്ള മഹാത്മ ജനസേവ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് ഇരമത്തൂർ രണ്ടാം വാർഡിൽ മംഗലത്ത് തറയിൽ പരേതനായ ഗോപാലകൃഷ്ണക്കുറുപ്പി​െൻറ ഭാര്യയാണ് തിരുവല്ല നെടുമ്പ്രം സ്വദേശിനിയായ കമലമ്മ. 15 വർഷം മുമ്പ് രോഗബാധിതനായി ഭർത്താവ് മരണമടഞ്ഞു. ആകെയുള്ള 11 സ​െൻറ് സ്ഥലം രണ്ടുതവണയായി വിൽപന നടത്തിച്ച് അതി​െൻറ പണം മക്കൾ കൈക്കലാക്കി. മൂത്തമകൻ കല്ലുംമൂട്ടിലും രണ്ടാമത്തെ മകൾ പരുമലയിലെ നാക്കടയിലും മൂന്നാമത്തെ മകൻ കോന്നിയിലും ഇളയ മകൾ പുലിയൂർ പാലച്ചുവട്ടിലുമാണ് താമസിക്കുന്നത്. പുലിയൂരിലായിരുന്ന കമലമ്മ ഉത്രാട ദിവസം മരുമക​െൻറ ബഹളം കണ്ട് ഭയപ്പെട്ട് മകളുടെ സമ്മർദത്താൽ അവിടെനിന്ന് ഇറങ്ങി. മകൾ ഒേട്ടായിൽ കയറ്റിവിട്ടു. നാട്ടുകാരുടെയിടയിൽ 'മന്ദാരമ്മ'യെന്ന പേരിൽ അറിയപ്പെടുന്ന കമലമ്മ ഈ വിധത്തിൽ, എത്തുമ്പോഴെല്ലാം സംരക്ഷണം നൽകുന്ന മംഗലത്തുതറയിൽ സന്തോഷ് കുമാർ ഇത്തവണയും അഭയം നൽകി. തിരുവോണം ഉൾെപ്പടെ ഇവിടെയാണ് ആഘോഷിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ത​െൻറ മക്കളുടെ സമീപനരീതികൾ കണ്ട് ഏതെങ്കിലും സേവനകേന്ദ്രങ്ങളിൽ പോകണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. വിവരമറിഞ്ഞ് വാർഡ് അംഗവും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജിനു ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർപേഴ്സൻ ബെറ്റ്സി ജിനു എന്നിവർ കരുണയുമായി ബന്ധപ്പെട്ട് നടപടിക്രമം പൂർത്തിയാക്കി. ഓണത്തിന് ലഭിച്ച സാമൂഹികസുരക്ഷ പെൻഷൻ തുകയായ 6000 രൂപയും ഒരുപവൻ തൂക്കമുള്ള സ്വർണമാലയും അഞ്ച് ഗ്രാമി​െൻറ മോതിരവും ഇളയ മരുമകൻ കൈവശപ്പെടുത്തിയെന്ന് അവർ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് നടന്ന ചടങ്ങിൽ കരുണ സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പ്രഫ. പി.ഡി. ശശിധരൻ, കോഒാഡിനേറ്റർ വി. സന്തോഷ്, നഴ്സിങ് കോഒാഡിനേറ്റർ ഉണ്ണികൃഷ്ണൻ നായർ, ഗവേണിങ് കൗൺസിൽ അംഗങ്ങളായ ജിനു, ബെറ്റ്സി, സി.പി.എം തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ഫിലേന്ദ്രൻ, സന്തോഷ്, വാർഡ് കൺവീനർ ഷിബു, പുരുഷോത്തമദാസ്, ടി. സുകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അംബികാകുമാരി, അംഗം ഉമ താരാനാഥ്, ടൈറ്റസ്, മനോജ് എന്നിവരും നാട്ടുകാരും എത്തി അവർക്ക് സംരക്ഷണത്തോടെ തുടർജീവിതം ഉറപ്പാക്കുന്ന നടപടി സ്വീകരിച്ചു. അധ്യാപകരെ ആദരിച്ചു കായംകുളം: മലർവാടി-ടീൻ ഇന്ത്യ യൂനിറ്റുകളുടെ നേതൃത്വത്തിൽ കായംകുളത്ത് അധ്യാപക ആദരം സംഘടിപ്പിച്ചു. അധ്യാപക ദമ്പതികളായ ചന്ദ്രനാഥ്, രാജമ്മാൾ എന്നിവരെ ആദരിച്ചു. എസ്. മുഹ്യിദ്ദീൻഷാ, പ്രഫ. സലീം, റഷീദ സലീം, നിസ, അജീബ എന്നിവർ നേതൃത്വം നൽകി. പ്രകടനം നടത്തും കായംകുളം: റോഹിങ്ക്യൻ ജനതയെ കൂട്ടക്കുരുതി ചെയ്യുന്നതിനെതിരെ എസ്.വൈ.എസി​െൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും. തുടർന്ന് പ്രതാംഗമൂട്ടിൽ യോഗം ചേരുമെന്ന് മേഖല സെക്രട്ടറി സമീർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story