Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെന്നിത്തല പള്ളിയോടം...

ചെന്നിത്തല പള്ളിയോടം ആറന്മുളക്ക്​ പുറപ്പെട്ടു

text_fields
bookmark_border
ചെങ്ങന്നൂർ: ആചാരാനുഷ്ഠാനപ്പെരുമയില്‍ തിരുവാറന്മുളയപ്പനുള്ള തിരുമുൽക്കാഴ്ചകളുമായി ചെന്നിത്തല പള്ളിയോടം ആറന്മുളയിലേക്ക് യാത്രയായി. ആചാരവെടിയുടെ അകമ്പടിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അച്ചന്‍കോവിലാർ, കുട്ടേമ്പരൂര്‍ ആർ, പമ്പാനദി എന്നിവയിലൂടെ 80 കിലോമീറ്റര്‍ തുഴയെറിഞ്ഞ് വെള്ളിയാഴ്ച ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള പള്ളിയോടക്കടവിലെത്തും. മൂന്ന് നദികൾ താണ്ടി ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്ത് പടിഞ്ഞാറൻ മേഖലയിൽനിന്നും പോകുന്ന ഏക പള്ളിയോടമാണിത്. വ്യാഴാഴ്ച രാവിലെ എട്ടിന് ആദ്യ വെടി മുഴക്കത്തില്‍ പള്ളിയോടത്തില്‍ കര്‍പ്പൂരാധന നടന്നു. 8.30ന് രണ്ടാമത്തെ വെടിമുഴക്കത്തില്‍ തുഴക്കാർ പള്ളിയോടത്തില്‍ കയറി അച്ചന്‍കോവിലാറ്റില്‍ പ്രദക്ഷിണം െവച്ച് തിരികെ വലിയപെരുമ്പുഴ കടവിൽ എത്തിച്ചേർന്നു. ഒമ്പതിന് മൂന്നാമത്തെ വെടിമുഴക്കത്തില്‍ വായ്ക്കുരവ, വഞ്ചിപ്പാട്ട്, ആര്‍പ്പുവിളികളാലും മുഖരിതമായ ഭക്തിനിർഭരമായ അന്തരീക്ഷത്തില്‍ പള്ളിയോടം ആറന്മുളയിലേക്ക് പുറപ്പെട്ടു. കരയോഗം പ്രസിഡൻറ് ആര്‍. പുരന്ദരദാസി​െൻറ അധ്യക്ഷതയില്‍ യാത്രയയപ്പ് സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എൽ.എ, മാവേലിക്കര എൻ.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡൻറ് അഡ്വ. കെ.എം. രാജഗോപാലപിള്ള, ചെന്നിത്തല സദാശിവൻപിള്ള എന്നിവര്‍ സംസാരിച്ചു. ആറന്മുളയില്‍ ഉതൃട്ടാതി ജലഘോഷയാത്രയിലും ജലമേളയിലും വള്ളസദ്യകളിലും 12ന് നടക്കുന്ന അഷ്ടമിരോഹിണി ജലഘോഷയാത്രയിലും പങ്കെടുത്ത ശേഷം19ന് പുലര്‍ച്ചെ പള്ളിയോടം ചെന്നിത്തല പള്ളിയോടക്കടവിലെത്തുമെന്ന് കരയോഗം ഭാരവാഹികൾ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ സ്‌നേഹഭവന പദ്ധതിയിൽ അഞ്ച് വീടുകൾ നിർമിക്കും ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ താലൂക്ക് എസ്.എന്‍.ഡി.പി യൂനിയന്‍ നിരാശ്രയരായ ഭവനരഹിതര്‍ക്കായി നടപ്പാക്കുന്ന വെള്ളാപ്പള്ളി നടേശന്‍ സ്‌നേഹഭവന പദ്ധതിയില്‍ വെണ്‍മണി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെന്‍സക്ക് അഞ്ച് വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ ധാരണയായി. 2018 ഫെബ്രുവരിക്ക് മുമ്പ് അഞ്ച് വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ചെയര്‍മാന്‍ കോശി സാമുവലും എസ്.എന്‍.ഡി.പി യൂനിയന്‍ ചെയര്‍മാന്‍ അനില്‍ പി. ശ്രീരംഗവും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story