Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആര്‍.ഒ പ്ലാൻറുകൾ...

ആര്‍.ഒ പ്ലാൻറുകൾ പ്രവര്‍ത്തനരഹിതം; വീയപുരത്ത്​ ശുദ്ധജലം കിട്ടാൻ പ്രയാസം

text_fields
bookmark_border
ഹരിപ്പാട്: വീയപുരത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതി​െൻറ ഭാഗമായി കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നിർമിച്ച് തുടക്കമിട്ട ആ ര്‍.ഒ പ്ലാൻറുകളുടെ പ്രവര്‍ത്തനം നിലച്ചു. അഞ്ച് ആര്‍.ഒ പ്ലാൻറുകളാണ് നിര്‍മിച്ചത്. മേൽപാടം, കാരിച്ചാല്‍, പായിപ്പാട്, വീയപുരം കിഴക്ക്-പടിഞ്ഞാറ് എന്നിവിടങ്ങളിലാണ് ആര്‍.ഒ പ്ലാൻറുകള്‍ സ്ഥാപിച്ചത്. ഇതില്‍ വീയപുരം പടിഞ്ഞാറെ കരയിലെ പ്ലാൻറ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ ഒരുവര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. അതേസമയം, ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായി 2,40,000 രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് എന്‍. പ്രസാദ് കുമാര്‍ അറിയിച്ചു. ഗ്രാമവാസികളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി 1988ല്‍ ഡോ. കെ.സി. ജോസഫ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പായിപ്പാട്ട് ജലസംഭരണി നിര്‍മിച്ചത്. പ്രദേശവാസികള്‍ക്ക് ഒരുദിവസം 10 ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് വേണ്ടത്. എന്നാല്‍, ഇവിടെ രണ്ടര ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള സംഭരണിയാണുള്ളത്. നാലുതവണ തുടരെ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമെ ഈ ആവശ്യം നിറവേറ്റാന്‍ കഴിയൂ. കുതിരശക്തി കുറഞ്ഞ മോേട്ടാറും വൈദ്യുതി തകരാറും ഇതിന് തടസ്സം നില്‍ക്കുന്നു. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അംഗം ജോണ്‍ തോമസ് വെള്ളംകുളങ്ങര, കാരിച്ചാല്‍ എന്നിവിടങ്ങളില്‍ രണ്ട് മിനി ടാങ്കുകള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, പഞ്ചായത്ത് വേനല്‍ക്കാലങ്ങളില്‍ പലയിടങ്ങളിലും കിയോസ്ക്കുകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ജനവാസമില്ലാത്ത കേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. കരുവാറ്റ ജലോത്സവത്തിൽ കരുവാറ്റ ചുണ്ടന് ട്രോഫി ഹരിപ്പാട്: കരുവാറ്റ ജലോത്സവത്തിൽ കരുവാറ്റ ചുണ്ടൻ ജേതാക്കളായി. കരുവാറ്റ ലീഡിങ് ചാനലിൽ ഹോംമിനിസ്റ്റേഴ്സ് ട്രോഫിക്കുവേണ്ടി നടന്ന ഫൈനൽ മത്സരത്തിൽ ജോയ്സ് മാനുവൽ ക്യാപ്റ്റനായ കരുവാറ്റ ശ്രീവിനായകൻ ചുണ്ടനെ ഒരു വള്ളപ്പാട് പിന്നിലാക്കിയാണ് പ്രസന്നൻ മല്ലശ്ശേരി ക്യാപ്റ്റനായ കരുവാറ്റ ചുണ്ടൻ വിജയിച്ചത്. മധു ക്യാപ്റ്റനായ ചെറുതന മൂന്നാംസ്ഥാനം നേടി. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ഗോപിനാഥൻ നായർ ക്യാപ്റ്റനായ ആയാപറമ്പ് വലിയ ദിവാൻജി ഒന്നാംസ്ഥാനവും കൊച്ചുമോൻ ക്യാപ്റ്റനായ കാരിച്ചാൽ രണ്ടാംസ്ഥാനവും കെ. ഷാജി ക്യാപ്റ്റനായ ആനാരി മൂന്നാംസ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് ഫൈനലിൽ ചിറമേൽ തോട്ടുകടവൻ ജേതാവായി. പുന്നത്ര പുരയ്ക്കൽ രണ്ടാമത് ഫിനിഷ് ചെയ്തു. യു. പ്രതിഭ ഹരി എം.എൽ.എ ജലമേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് സമ്മാനദാനം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story