Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാക്​ ഇന്‍ ഇൻറര്‍വ്യൂ

വാക്​ ഇന്‍ ഇൻറര്‍വ്യൂ

text_fields
bookmark_border
കൊച്ചി: എറണാകുളം ഡിവിഷൻ തപാല്‍ ഓഫിസുകളില്‍ ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഏജൻറുമാരെ നിയമിക്കുന്നതിന് ഇൗ മാസം 18ന് രാവിലെ 11ന് എറണാകുളം സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ടി​െൻറ കാര്യാലയത്തില്‍ അഭിമുഖം നടത്തും. 5000ന് താഴെ ജനസംഖ്യയുള്ള സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് പത്താം ക്ലാസും അതിനുമുകളില്‍നിന്നുള്ളവര്‍ക്ക് 12ാം ക്ലാസുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 18 മുതല്‍ 65 വരെ. ലൈഫ് ഇന്‍ഷുറന്‍സ് അഡ്വൈസര്‍മാരായി മുന്‍പരിചയം ഉള്ളവര്‍, അംഗൻവാടി ജീവനക്കാര്‍, സ്വയംസഹായ സംഘങ്ങളിലുള്ളവര്‍, വിമുക്തഭടന്മാര്‍, വിരമിച്ച അധ്യാപകര്‍, തൊഴില്‍രഹിതര്‍ അല്ലെങ്കില്‍ സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവർക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, പ്രാദേശിക സ്ഥലപരിചയം എന്നിവ അഭികാമ്യം. അപേക്ഷകര്‍ ബയോഡാറ്റയും വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം (ഉണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story