Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറുകൊല...

അറുകൊല രാഷ്​ട്രീയത്തിനെതിരെ പി.ഡി.പി പ്രതിഷേധസംഗമം

text_fields
bookmark_border
കൊച്ചി: ഫാഷിസത്തി​െൻറ വിമർശകരെയെല്ലാം ഉന്മൂലനം ചെയ്യുന്നതിലൂടെ സ്വന്തം അജണ്ട നടപ്പാക്കാമെന്ന വ്യാമോഹമാണ് ഗൗരി ലങ്കേഷിനെപോലുള്ളവരെ വകവരുത്താൻ സംഘ്പരിവാറിന് പ്രേരണയാകുന്നതെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്. ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഭരണകൂടം വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാഷിസ്റ്റ് അറുകൊല രാഷ്ട്രീയത്തിനെതിരെ പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി.എം. അലിയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ, ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ജില്ല വൈസ്പ്രസിഡൻറുമാരായ സലാം പട്ടേരി, ടി.പി. ആൻറണി, വിശ്വനാഥൻ വൈപ്പിൻ, ജില്ല ജോയൻറ് സെക്രട്ടറി മെഹബൂബ് കൊച്ചി, ജില്ല ട്രഷറർ ഫൈസൽ മാടവന, ഫസലു കൊച്ചി, റഹീം അയിരൂർപാടം, ജമാൽ ചെങ്ങമനാട്, മുജീബ് വെങ്ങോല, നജീബ് എടത്തല, സിയാദ് കാഞ്ഞിരമറ്റം, നാസർ വാഴക്കാല, സലാം കളമശ്ശേരി, സുബൈർ ശ്രീമൂലനഗരം എന്നിവർ സംസാരിച്ചു. കലൂർ മണപ്പാട്ടിപ്പറമ്പിൽനിന്ന് ആരംഭിച്ച പ്രകടനം ഹൈകോടതി ജങ്ഷനിൽ സമാപിച്ചു. ചിത്രം: കാപ്ഷൻ er1 PDP ഫാഷിസ്റ്റ് അറുകൊല രാഷ്ട്രീയത്തിനെതിരെ പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story