Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുഭാഷിണിക്കും...

സുഭാഷിണിക്കും പേരക്കുട്ടികള്‍ക്കും സ്വപ്‌നക്കൂട്​

text_fields
bookmark_border
വൈപ്പിന്‍: മാതാപിതാക്കള്‍ നഷ്ടമായ മൂന്നു മക്കള്‍ക്ക് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സ്വപ്‌നക്കൂടൊരുക്കി. പള്ളിപ്പുറം ഒന്നാം വാര്‍ഡില്‍ കടപ്പുറത്ത് ചക്കാലക്കല്‍ സുരേഷ്ബാബു--ഗിരിജദേവി ദമ്പതികളുടെ മക്കള്‍ക്കാണ് കുടുംബശ്രീ ജില്ലമിഷ​െൻറ പദ്ധതിയായ സ്വപ്‌നക്കൂടില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കിയത്. സുരേഷ്ബാബു ഒരു വര്‍ഷം മുമ്പും ഗിരിജാദേവി ഒമ്പതു മാസം മുമ്പുമാണ് മരിച്ചത്. ഇതോടെ മക്കളായ ഗിരീഷ് (17), രതീഷ് (15), രമേഷ് (11) എന്നിവര്‍ക്ക് ആശ്രയം അമ്മൂമ്മ സുഭാഷിണി മാത്രമായി. നാലേകാല്‍ ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വീടി​െൻറ താക്കോല്‍ മന്ത്രി കെ. ടി. ജലീല്‍ കൈമാറി. എസ്. ശര്‍മ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടാനി തോമസ്, സി.ഡി.എസ് ചെയര്‍പേഴ്‌സൺ ഷീബ വിശ്വനാഥന്‍, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. ലൂയിസ്, എ.എന്‍. ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ കെ.കെ. ലെനിന്‍, ബിന്ദു തങ്കച്ചന്‍, രാധിക സതീഷ്, ഷിമ്മി പ്രീതന്‍, സുനില്‍ ദേവസി എന്നിവര്‍ സംസാരിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. കെ. രാധാകൃഷ്ണന്‍ സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സൺ ഷീല അപ്പുക്കുട്ടന്‍ നന്ദിയും പറഞ്ഞു. കുടുംബശ്രീ മിഷന്‍ ജില്ലയില്‍ നിർമിക്കുന്ന ആറാമത്തെ ഭവനമാണിത്. വൈപ്പിനിലെ ആദ്യേത്തതും. 360 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്്. 8000 കുടുംബശ്രീ അംഗങ്ങളില്‍നിന്നും അഭ്യുദയകാംക്ഷികളില്‍നിന്നും സ്വരൂപിച്ച തുകയാണ് ഉപയോഗിച്ചത്. ഫര്‍ണിച്ചര്‍ പള്ളിപ്പുറം സര്‍വിസ് സഹകരണ ബാങ്ക് സംഭാവനയായി നല്‍കി. നാലു ലക്ഷം ഭവനങ്ങള്‍ പൂര്‍ത്തീകരിക്കും - മന്ത്രി ജലീല്‍ വൈപ്പിന്‍: ധനസഹായ തുകയില്‍ കവിഞ്ഞ രീതിയില്‍ പണിയാന്‍ ശ്രമിച്ചതിനാല്‍ സംസ്ഥാനത്ത് 70,000 ഭവനങ്ങളുടെ നിര്‍മാണം സ്തംഭനാവസ്ഥയിലാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീ ല്‍. നിര്‍ദിഷ്ട രീതിയില്‍ തന്നെ പണിക്ക് ശ്രമിച്ചിരുന്നെങ്കിൽ ഇൗ അവസ്ഥ ഒഴിവാക്കാനാകുമായിരുന്നു. എന്നാലും വീടുകൾ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വര്‍ഷവും ഒന്നരലക്ഷം വീടുകള്‍ നിര്‍മിക്കും. സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നാലു ലക്ഷം വീടുകള്‍ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story