Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതിയെ...

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന ​േകസ്​: യുവാവി​െൻറ ക്രിമിനൽ പശ്ചാത്തലം പരിഗണിക്കാതെ ഹേബിയസ്​ കോർപസ്​ ഹരജി തീർപ്പാക്കി

text_fields
bookmark_border
കൊച്ചി: ക്രിമിനല്‍ കേസ് പ്രതിയായ യുവാവ് മകളെ തടങ്കലിൽവെച്ചിരിക്കുകയാണെന്ന മാതാപിതാക്കളുടെ ഹേബിയസ് കോർപസ് ഹരജി, യുവാവി​െൻറ ക്രിമിനല്‍ പശ്ചാത്തലം പരിഗണിക്കാതെതന്നെ പെൺകുട്ടിയുടെ താൽപര്യം പരിഗണിച്ച് ഹൈകോടതി തീർപ്പാക്കി. നോര്‍ത്ത് പറവൂര്‍ മാവിന്‍ചോട് സ്വദേശിനിെയ വെടിമറ സ്വദേശിയായ യുവാവും കുടുംബവും തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിവാഹം നടത്താന്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ നോട്ടീസ് കാലാവധി കഴിഞ്ഞതിനാല്‍ എപ്പോള്‍ വേണമെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നും അതുവരെ യുവതി ഹോസ്റ്റലിൽ താമസിക്കണമെന്നുമുള്ള നിർദേശത്തോടെയാണ് ഹരജി തീർപ്പാക്കിയത്. മകളെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നായിരുന്നു ഹരജിയിലെ ആരോപണം. മകളെ തട്ടിക്കൊണ്ടുപോയ യുവാവിനെതിരെ മൂന്നും പിതാവിനെതിരെ ഒമ്പതും ക്രിമിനൽ കേസുണ്ട്. യുവതിക്ക് പക്വതയില്ലാത്തതിനാൽ ക്രിമിനലായ ഒരാളുമായുള്ള ബന്ധം അംഗീകരിക്കരുത്. യുവതിയുടെമേല്‍ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ അവകാശമുണ്ടെന്ന ലാല്‍പരമേശ്വര്‍ കേസിലെ വിധിയും രക്ഷിതാക്കള്‍ ഉയര്‍ത്തിക്കാട്ടി. എന്നാൽ, കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലേ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ അധികാരം ഉപയോഗിക്കാനാവൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകുന്നതോടെ സാധാരണ പൗരനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ലഭിക്കുകയും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള അവകാശമുണ്ടാവുകയും ചെയ്യും. രക്ഷിതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും കുറ്റവാളികളെയോ വ്യത്യസ്ത ജാതി--മത -വര്‍ണത്തില്‍പെട്ടവരെയോ വിവാഹം ചെയ്യാന്‍ അവർക്ക് തീരുമാനമെടുക്കാം. വിവാഹം വേണ്ടെന്നും തീരുമാനിക്കാം. യുവാവി​െൻറ കൂടെ പോകണമെന്ന് യുവതി പറയുന്ന സാഹചര്യത്തിൽ അവർ നിയമവിരുദ്ധ തടങ്കലിലാണെന്ന് പറയാനാവില്ല. എന്നാൽ, നിലവിൽ ഇവർ വിവാഹം കഴിച്ചിട്ടില്ല. നോട്ടീസ് കാലാവധി കഴിഞ്ഞാൽ വിവാഹമാകാം. രക്ഷിതാക്കള്‍ എതിരാണെങ്കില്‍പോലും പ്രായപൂര്‍ത്തിയായ യുവതി ഭരണഘടനാപരമായ അവകാശം ഉപയോഗിച്ച് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നതിൽ കോടതിക്ക് ഇടപെടാനാവില്ല. ഒരു മാസം ഹോസ്റ്റലിൽ പാര്‍പ്പിച്ചിട്ടും യുവതി നിലപാട് മാറ്റിയിട്ടില്ല. എന്നാൽ, വിവാഹം ഇതുവരെ നടക്കാത്തതിനാല്‍ യുവതിയെ യുവാവി​െൻറ കൂടെ വിടാനാവില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുവരെ ഹോസ്റ്റലിൽതന്നെ കഴിയണമെന്നും രക്ഷിതാക്കൾ മാത്രമേ ഇൗസമയം യുവതിയെ കാണാവൂവെന്നും കോടതി വ്യക്തമാക്കി. സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നതിന് പൊലീസ് സൗകര്യമൊരുക്കണം. വിവാഹശേഷം യുവതിക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാം. വിവാഹം ഒരു മാസത്തിനുള്ളില്‍ നടന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹോസ്റ്റല്‍ ചെലവ് രക്ഷിതാക്കൾ വഹിക്കണമെന്നും കോടതി നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story