Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒറ്റത്തവണ മാത്രം...

ഒറ്റത്തവണ മാത്രം പ്രീമിയം അടക്കുന്ന പദ്ധതിയുമായി എൽ.ഐ.സി

text_fields
bookmark_border
കൊച്ചി: ജീവന്‍ ഉൽകര്‍ഷ് എന്ന പുതിയ പദ്ധതിയുമായി എൽ.ഐ.സി. ഒരുതവണ മാത്രം പ്രീമിയം അടക്കുന്ന ഈ പദ്ധതി 12 വര്‍ഷം കാലാവധിയുള്ള നോണ്‍ ലിങ്ക്ഡ് ലാഭസഹിത സിംഗിള്‍ പ്രീമിയം പ്ലാനാണെന്ന് സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ പി. രാധാകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ആറുമുതല്‍ 47 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകാം. കുറഞ്ഞ ഇന്‍ഷുറന്‍സ് തുക 75,000 രൂപ. പരമാവധി തുകക്ക് പരിധി ഉണ്ടായിരിക്കില്ല. പോളിസി ഇന്‍ഷുറന്‍സ് ചെയ്യുന്ന തീയതി മുതല്‍ മൂന്നുമാസത്തിനുശേഷം വായ്പ ലഭ്യമാണ്. അപകട ആനുകൂല്യങ്ങളും െതരഞ്ഞെടുക്കാം. അടുത്ത മാര്‍ച്ച് 31വരെ പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ സി.കെ. സുജാത, ജോർജ് ടി. പോള്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story