Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
മൂവാറ്റുപുഴ: ബംഗളൂരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് െകാല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. സി.പി.ഐ ഓഫിസില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി നെഹ്റുപാര്‍ക്കില്‍ സമാപിച്ചു. പ്രതിഷേധയോഗം ജില്ല എക്‌സിക്യൂട്ടിവ് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. ടി.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. പി.കെ. ബാബുരാജ്, ഇ.കെ. സുരേഷ്, വിന്‍സൻറ് ഇല്ലിക്കല്‍, കെ.എ. സനീര്‍, സീന ബോസ്, ടി.ജി. സലീംകുമാര്‍, വി.കെ. മണി, ജി. രാകേഷ്, കെ.ഇ. ഷാജി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story