Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമൂഹികവിരുദ്ധര്‍ മരം...

സാമൂഹികവിരുദ്ധര്‍ മരം നശിപ്പിച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീണ്ടും നട്ടു

text_fields
bookmark_border
മൂവാറ്റുപുഴ: സാമൂഹിക വിരുദ്ധര്‍ മരം നശിപ്പിച്ച സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീണ്ടും മരം നട്ടു. പെരുമറ്റത്ത് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നട്ട് സംരക്ഷിച്ച തണല്‍ മരം കഴിഞ്ഞമാസം രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ വെട്ടി നശിപ്പിച്ചിരുന്നു. പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി സംശയമുള്ളവരെ ചോദ്യം ചെയ്തിരുന്നു. അന്വേഷണം തുടരുകയാണ്. ഡി.വൈ.എഫ്.ഐ പെരുമറ്റം യൂനിറ്റ് പ്രവര്‍ത്തകരാണ് വീണ്ടും മരം നട്ടത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.പി. അനസ് വൃക്ഷൈത്ത നടീല്‍ നിർവഹിച്ചു. ഡി.വൈ.എഫ്‌.ഐ മേഖല പ്രസിഡൻറ് പി.എ. ഹാരിസ്, ജോയിൻറ് സെക്രട്ടറി അസ്ലം അലി, യൂനിറ്റ് സെക്രട്ടറി വി.എസ്. മാഹിന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story