Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാര്‍ നിയന്ത്രണംവിട്ട് ...

കാര്‍ നിയന്ത്രണംവിട്ട് വീട്ടു മുറ്റത്തേക്ക് വീണു; ഒരേ സ്​ഥലത്ത്​ ഒമ്പതാമത്തെ അപകടം

text_fields
bookmark_border
കൂത്താട്ടുകുളം: എം.സി റോഡില്‍ കൂത്താട്ടുകുളത്ത് വീണ്ടും അപകടം. എം.സി റോഡില്‍‍ ഉപ്പുകണ്ടം പ്രതീക്ഷാഭവന് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറിയാണ് അപകടം. വ്യാഴാഴ്ച വൈകീട്ട് നാലിന് കൂത്താട്ടുകുളത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോയ കാർ എട്ട് അടിയോളം താഴത്തെ വീട്ടു മുറ്റത്തേക്ക് വീഴുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. ഒരേ സ്ഥലത്ത് തന്നെ ഉണ്ടാകുന്ന ഒമ്പതാമത്തെ അപകടമാണിത്. അപകടം പതിവായതോടെ പല കോണുകളില്‍നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതി‍​െൻറ അടിസ്ഥാനത്തില്‍ കെ.എസ്.ടി.പി ഉദ്യോഗസ്ഥരും റോഡ്‌ സുരക്ഷ നിയന്ത്രണ ബോര്‍ഡ്‌ അംഗങ്ങളും ലോക ബാങ്ക് പ്രതിനിധികളും എം.സി റോഡിലെ അപകടസാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സ്ഥിരം അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ മുന്‍ കരുതലുകള്‍ എടുക്കാന്‍ തീരുമാനം ആയി. എന്നാല്‍, റോഡ്‌ നിര്‍മാണവും ഉദ്യോഗസ്ഥരുടെ സന്ദര്‍ശനവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. കരിമ്പന പാലം മുതല്‍ ആറൂർ പെട്രോള്‍ പമ്പ്‌ വരെ റോഡി‍​െൻറ പടിഞ്ഞാറുള്ള തോടി‍​െൻറ സംരക്ഷണ ഭിത്തിക്ക് വേണ്ട സുരക്ഷിതത്വം ഇല്ലാതെയാണ് റോഡ്‌ നിര്‍മിച്ചിരിക്കുന്നത്. തോടിനോട്‌ ചേര്‍ന്ന്‍ ഭാരവാഹനങ്ങള്‍ നിര്‍ത്തിയാല്‍ ഭിത്തി ഇടിയാനുള്ള സാധ്യതകള്‍ ഏറെയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story