Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ ആയുർവേദ...

ആലുവ ആയുർവേദ ആശുപത്രിയിലെ കിണർ വെള്ളം ഉപയോഗശൂന്യമായെന്ന്

text_fields
bookmark_border
ആലുവ: ആയുർവേദ ആശുപത്രിയിലെ കിണർ വെള്ളം ഉപയോഗശൂന്യമായതായി ആരോപണം. കഷായത്തേക്കാൾ കറുത്ത നിറമാണ് വെള്ളത്തിന്. രണ്ടാഴ്ചയായി സ്ഥിതി തുടരുന്നെങ്കിലും ആശുപത്രിയുടെ ചുമതലയുള്ള നഗരസഭ വിഷയം ഗൗരവമായെടുത്തില്ലെന്നും ആക്ഷേപമുണ്ട്. വെള്ളം മോശമായതി‍​െൻറ കാരണം അധികൃതർക്ക് കണ്ടെത്താനായിട്ടില്ല. ശുദ്ധജലക്ഷാമം നേരിട്ടതോടെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. ആശുപത്രി ജീവനക്കാർ കിണർ വൃത്തിയാക്കി പരിഹാരം കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ, വെള്ളത്തി​െൻറ നിറം പിന്നെയും മാറി. മെഡിക്കൽ സൂപ്രണ്ട് ഡോ. ലൗലി മാത്യുവി‍​െൻറ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തിയെങ്കിലും ഗുണമുണ്ടായില്ല. മോേട്ടാർ ഉപയോഗിച്ച് വെള്ളം പൂർണമായി വറ്റിച്ചിട്ടും പ്രയോജനമുണ്ടായില്ല. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥരെത്തി കിണർ പരിശോധിച്ചിരുന്നു. എന്നാൽ, തുടർ നടപടികൾ ഉണ്ടായില്ലത്രെ. പെരിയാറി​െൻറ തീരമായതിനാൽ കടുത്ത വേനലിൽ പോലും ആശുപത്രിയിലെ കിണറ്റിൽ ജലക്ഷാമമുണ്ടാകാറില്ല. 20 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയാണിത്. നിത്യേന നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്താറുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story