Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പ് പൊട്ടി റോഡിൽ...

പൈപ്പ് പൊട്ടി റോഡിൽ കുഴികൾ: ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു

text_fields
bookmark_border
ആലുവ: തുടർച്ചയായി പൈപ്പുകൾ പൊട്ടിയുണ്ടായ റോഡിലെ കുഴികൾക്ക് പരിഹാരം ആവശ്യപ്പെട്ട് ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. കാലഹരണപ്പെട്ട ഭൂഗർഭ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി പ്രവർത്തകർ ഉപരോധം സംഘടിപ്പിച്ചത്. 50 വർഷത്തിലേറെ പഴക്കമുള്ള പൈപ്പുകൾ അർബുദംപോലുള്ള മാരകരോഗങ്ങൾക്ക് കാരണമാകും, പൈപ്പുകൾ അടിക്കടി പൊട്ടുന്നതുമൂലം കുടിവെള്ള വിതരണം മുടങ്ങും, റോഡിലെ കുഴികൾ നിത്യേന അപകടങ്ങൾക്ക് വഴിയൊരുക്കും എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2016 ആഗസ്‌റ്റ് 25ന് സംഘടന മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നു. പരാതിയിലെ എതിർകക്ഷികളായ ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ, എം.ഡി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരോട് കമീഷൻ വിശദീകരണം തേടിയിരുന്നു. പൈപ്പുകൾക്ക് 50 വർഷത്തിനുമേൽ പഴക്കമുണ്ടെന്ന് എക്സിക്യുട്ടിവ് എൻജിനീയറും എത്രയും വേഗം മാറ്റാമെന്ന് എം.ഡിയും അറിയിച്ചു. എന്നാൽ, ഫണ്ട് അനുവദിക്കേണ്ടത് സർക്കാറാണെന്നും വിശദീകരിച്ചിരുന്നു. തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും വേഗം നടപടി എടുക്കണമെന്ന് കമീഷൻ ഉത്തരവിട്ടു. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതേതുടർന്നാണ് സമിതി സമരവുമായി രംഗത്തെത്തിയത്. 2016ൽ സംസ്ഥാന സർക്കാറിൽ സമ്മർദം ചെലുത്തി പൈപ്പ് മാറ്റാനുള്ള ഫണ്ടിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ സി.ഒ. അനിത സമരക്കാരോട് പറഞ്ഞു. പുതിയ സാമ്പത്തികവർഷം സർക്കാർ എസ്‌റ്റിമേറ്റ് ആവശ്യപ്പെട്ടിരുന്നു. അതിൻപ്രകാരം 5.75 കോടി വകയിരുത്തിയിട്ടുണ്ട്. അതി‍​െൻറ ഭരണാനുമതിക്ക് കാത്തിരിക്കുകയാണ്. 4100 മീറ്റർ എ.സി പൈപ്പുകളാണ് മാറ്റുന്നത്. ബാങ്ക്കവല മുതൽ പമ്പ് കവല വരെ 1500 മീറ്റർ നീളത്തിൽ 500 എം.എം പുതിയ ഡി.ഐ പൈപ്പുകൾ സ്ഥാപിക്കും. ബാക്കിയുള്ള സ്ഥലങ്ങളിൽ 160 എം.എം ഡി.ഐ പൈപ്പുകൾ സ്‌ഥാപിക്കുമെന്നും അവർ അറിയിച്ചു. സമരത്തിന് സി.എം. അബ്‌ദുൽ വഹാബ്, സാബു പരിയാരത്ത്, ദാവൂദ് കാദർ ബംഗ്ലാവിൽ, ജോൺസൺ മുളവരിക്കൽ, നിസാം പൂഴിത്തറ, സാജു തറയിൽ, ഗഫൂർ മൈലക്കര, ബാബു കുളങ്ങര, വിനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story