Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങല്‍തോട് നവീകരണം: ...

ചെങ്ങല്‍തോട് നവീകരണം: പരിസ്ഥിതി സാക്ഷരത സർവേ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

text_fields
bookmark_border
ചെങ്ങമനാട്: പരിസ്ഥിതി സാക്ഷരത സർവേയുടെ ഭാഗമായി ചെങ്ങമനാട് അഞ്ചാം വാര്‍ഡ് പുതുവാശ്ശേരി തുടര്‍വിദ്യ കേന്ദ്രം നടത്തിയ ചെങ്ങല്‍തോട് നവീകരണം സംബന്ധിച്ച സർവേ റിപ്പോര്‍ട്ട് ലോക പരിസ്ഥിതിദിനമായ വെള്ളിയാഴ്ച പഞ്ചായത്തിന് സമര്‍പ്പിക്കും. പണ്ട് പെരിയാറി​െൻറ കൈവഴിയും ശ്രീമൂലനഗരം, കാഞ്ഞൂര്‍, നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സുമായിരുന്നു ചെങ്ങല്‍തോട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് റണ്‍വേ നിർമിച്ചതോടെയാണ് തോട് അടഞ്ഞുപോയത്. കൈയേറ്റവും മാലിന്യം തള്ളലും തുടർന്നതോടെ നാശോന്മുഖമായ തോട് വീണ്ടെടുക്കുകയാണ് ലക്ഷ്യം. ചെങ്ങല്‍തോടിെന്‍റ ഇരുവശത്തെയും 30 കുടുംബങ്ങളിലാണ് സർവേ നടത്തിയത്. വാര്‍ഡ് അംഗം രമണി മോഹനന്‍, സാക്ഷരത പ്രേരക് റംല സലാം, മുന്‍ പഞ്ചായത്ത് അംഗങ്ങളായ സലീല രാധാകൃഷ്ണൻ, ഇ.ഡി. ഉണ്ണികൃഷ്ണന്‍, ദര്‍ശന ജനകീയ വായനശാല പ്രവര്‍ത്തകരായ ഹൈദ്രോസ് തോപ്പില്‍, ഖാദര്‍ എളമന, രാമന്‍കുട്ടി, വാസന്തി ഉണ്ണികൃഷ്ണന്‍, സൈന മുസ്തഫ, പി.എ. ഷിഹാബ് എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 9.30ന് പുതുവാശ്ശേരി ഗ്രാമസേവ കേന്ദ്രത്തോട് ചേര്‍ന്ന തുടര്‍വിദ്യ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാജേഷിന് സർവേ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story