Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടികള്‍ക്ക് അശ്ലീല...

കുട്ടികള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നൽകിയ സ്​റ്റുഡിയോ ഉടമ പിടിയിൽ

text_fields
bookmark_border
വൈപ്പിന്‍: സ്‌കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കമ്പ്യൂട്ടറില്‍നിന്നും പകര്‍ത്തി വില്‍പന നടത്തുന്നതായുള്ള പരാതിയില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. എടവനക്കാട് ഇല്ലത്ത്പടി ആലിയംവീട്ടില്‍ നിസാര്‍ (39) ആണ് പിടിയിലായത്. എടവനക്കാട് ചാത്തങ്ങാട് സെയ്ത് മുഹമ്മദ് റോഡ് ബസ് സ്റ്റോപ്പിലെ സിയാന്‍ സ്റ്റുഡിയോ ഉടമയാണ് ഇയാള്‍. ഒരു രക്ഷിതാവ് ആലുവ റൂറല്‍ എസ്.പിക്ക് പരാതി അയച്ചതിനെത്തുടർന്ന് നടത്തിയ മിന്നല്‍പരിശോധനയിലാണ് നടപടി. വ്യാഴാഴ്ച ഉച്ചക്ക് സൈബര്‍ സെൽ ഉദ്യോഗസ്ഥരോടൊപ്പം ഞാറക്കല്‍ എസ്.ഐ ആര്‍. രഗീഷ്‌കുമാറി​െൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇയാളില്‍നിന്ന് അശ്ലീല ചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐ.ടി. ആക്ട് പ്രകാരം കേസെടുത്തു. വെള്ളിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും. എസ്.എസ്.ഐ സൗമ്യന്‍, സി.പി.ഒ ജോസി ഡേവിഡ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഗതാഗത നിരോധനം വൈപ്പിന്‍: പുതുവൈപ്പ് എ.എസ്. കവല മുതല്‍ യൂനിവേഴ്‌സിറ്റി കവല വരെ കാനയുടെയും കലുങ്കുകളുടെയും നിർമാണം വെള്ളിയാഴ്ച ആരംഭിക്കും. ഇതിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story