Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅതിരപ്പിള്ളി-^കോടനാട് ...

അതിരപ്പിള്ളി-^കോടനാട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി; കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി

text_fields
bookmark_border
അതിരപ്പിള്ളി--കോടനാട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി; കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി അങ്കമാലി: ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ നടപ്പാക്കുന്ന അതിരപ്പിള്ളി--കോടനാട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി സംബന്ധിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി ചര്‍ച്ച നടത്തിയതായി ഇന്നസ​െൻറ് എം.പി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്ര ടൂറിസം ഫണ്ടിന് കേരളത്തി​െൻറ ഈ വര്‍ഷത്തെ പ്രധാന പദ്ധതികളിൽ ഒന്നാണിത്. നാല് നിയമസഭ മണ്ഡലങ്ങളെ ബന്ധപ്പെടുത്തിയുള്ളതാണ് പദ്ധതി. നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. പദ്ധതിയുടെ പുരോഗതി വിലയിരുത്തി. കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്‍ശനില്‍ ഉള്‍പ്പെടുത്തുന്നതിന് സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടില്‍ കേന്ദ്രമന്ത്രി നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും ഇന്നസ​െൻറ് അറിയിച്ചു. സ്പിരിച്ചല്‍- ഇക്കോ സര്‍ക്യൂട്ടുകള്‍ക്കുള്ള പദ്ധതി നിർദേശങ്ങള്‍ പ്രത്യേകമായി നല്‍കണമെന്ന മന്ത്രിയുടെ നിർദേശവും ഉൾപ്പെടുത്തിയാകും പുതിയ റിപ്പോര്‍ട്ട് നല്‍കുക. മലയാളിയായ മന്ത്രി ചുമതലയേറ്റതിനാല്‍ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി പറഞ്ഞു. വേങ്ങൂർ-എയർപോർട്ട് റോഡ് നിർമാണം: നഗരസഭയെ കുറ്റപ്പെടുത്തൽ രാഷ്ട്രീയപ്രേരിതം അങ്കമാലി: വേങ്ങൂർ-എയര്‍പോര്‍ട്ട് റോഡ് നിർമാണം നടപ്പാക്കാന്‍ സാധിക്കാത്തതിന് നഗരസഭയെ കുറ്റപ്പെടുത്തുന്ന റോജി എം. ജോണ്‍ എം.എല്‍.എയുടെ നിലപാട് രാഷ്ട്രീയപ്രേരിതമാണെന്ന് ചെയർപേഴ്സൻ എം.എ. ഗ്രേസി വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വേങ്ങൂര്‍ മുതല്‍ കവരപ്പറമ്പ് വരെ ഒരുകി.മീറ്റര്‍ ഏറ്റെടുത്ത് വീതി കൂട്ടാൻ 15.20 കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, ചില ഭൂവുടമകള്‍ സ്ഥലം വിട്ടുനല്‍കുന്നതിനെ ചൊല്ലി നിയമ തടസ്സം സൃഷ്ടിച്ചതിനാല്‍ തുടക്കം മുതല്‍ പദ്ധതിക്ക് തിരിച്ചടിയായി. ഇക്കാര്യം എം.എല്‍.എക്ക് അറിവുണ്ടായിട്ടും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി തെറ്റിദ്ധാരണ പരത്തുകയാണെന്നും ചെയർപേഴ്സൻ ആരോപിച്ചു. റോഡ് നവീകരണത്തിന് നഗരസഭ ജനപ്രതിനിധികളെ വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യാനോ പദ്ധതി നടപ്പാക്കാൻ മാര്‍ഗനിർദേശങ്ങള്‍ നല്‍കുകയോ ചെയ്യുന്നില്ലെന്നും ചെയർപേഴ്സൻ കുറ്റപ്പെടുത്തി. നഗരസഭ ആവിഷ്കരിച്ച 84 ശതമാനം പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചതായി ചെയർപേഴ്സൻ അറിയിച്ചു. ഐ.പി ശൗചാലയം, വേങ്ങുര്‍ പാര്‍ക്ക്, ഭവനരഹിതരുടെ വീട് നിർമാണം തുടങ്ങിയ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. വിമാനത്താവള കമ്പനി നല്‍കിയ 135 എല്‍.ഇ.ഡി ബള്‍ബുകളും 300 സി.എഫ്.എല്‍ ബള്‍ബുകളും ഉടന്‍ സ്ഥാപിക്കുമെന്നും അവർ അറിയിച്ചു. വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എസ്. ഗിരീഷ്കുമാര്‍, പുഷ്പ മോഹന്‍, രേഖ ശ്രീജേഷ്, ടി.വൈ. ഏല്യാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കോഴിഗ്രാമം പദ്ധതിക്ക് തുടക്കം അങ്കമാലി: തുറവൂര്‍ സര്‍വിസ് സഹകരണബാങ്ക് നേതൃത്വത്തില്‍ കോഴിഗ്രാമം പദ്ധതിക്ക് തുടക്കംകുറിച്ചു. കോഴിയിറച്ചിയിലും മുട്ട ഉല്‍പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം അര്‍ഹരായ 500 പേര്‍ക്ക് 10 കോഴികളെ വീതം സൗജന്യമായി നല്‍കും. മുട്ടക്കോഴികളെ വളര്‍ത്താൻ ശാസ്ത്രീയ പരിശീലനം, പരസ്പര ജാമ്യത്തില്‍ നാലുശതമാനം പലിശക്ക് വായ്പ എന്നിവയും നല്‍കും. ബാങ്ക് പ്രസിഡൻറ് ബി.വി. ജോസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. എയ്ഞ്ചല്‍ ഫീഡ്സ് എം.ഡി ജോര്‍ജ് എസ്തപ്പാന്‍, ബാങ്ക് വൈസ് പ്രസിഡൻറ് കെ.പി. ജോസ്, എം.വി. അഗസ്റ്റിന്‍, ജോസി ജേക്കബ്, ജോയി തളിയന്‍, കെ.പി. രാജന്‍, സിനോബി ജോയി, ലിജോ ജോര്‍ജ്, എ.കെ. മോഹനന്‍, ജിനി രാജീവ്, ഓമന ഡേവിസ്, സലോമി കുര്യച്ചന്‍, സെക്രട്ടറി പോളി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story