Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.പി.സി.സി പ്രസിഡൻറ്​ ...

കെ.പി.സി.സി പ്രസിഡൻറ്​ സ്ഥാനത്തിൽ വിട്ടുവീഴ്​ച വേണ്ടെന്ന നിലപാടിൽ എ ഗ്രൂപ്​

text_fields
bookmark_border
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തിനായി ഉറച്ചുനിൽക്കാനും ഗ്രൂപ്പിനുള്ളിൽ അഭിപ്രായഭിന്നത ഒഴിവാക്കാനും കോൺഗ്രസ് 'എ ഗ്രൂപ്' തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന എ ഗ്രൂപ് നേതാക്കളുടെ രഹസ്യയോഗമാണ് ഇൗ തീരുമാനമെടുത്തത്. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് ആരുടെ പേര് നിർദേശിക്കണമെന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയില്ല. എന്നാൽ, സ്ഥാനമാനങ്ങളുടെ പേരിൽ ഗ്രൂപ്പിലുണ്ടായ അഭിപ്രായഭിന്നത ഇല്ലാതാക്കാൻ തീരുമാനിച്ചു. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് താനില്ലെന്ന നിലപാടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉറച്ചുനിൽക്കുകയാണ്. അതേസമയം, പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പിൽ വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളുണ്ടാകരുതെന്ന് യോഗം ധാരണയിലെത്തി. പാർട്ടിയുടെ താഴേത്തട്ട് മുതൽ ഗ്രൂപ്പിലെ ഭിന്നത ഒഴിവാക്കാനും തീരുമാനിച്ചു. ഉമ്മൻ ചാണ്ടി കെ.പി.സി.സി പ്രസിഡൻറാകുന്നതിനെ എതിർത്തുകൊണ്ടുള്ള െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖര​െൻറ നിലപാട് അദ്ദേഹത്തി​െൻറ വ്യക്തിപരമായ നിലപാടായി മാത്രം കണ്ടാൽ മതിയെന്ന അഭിപ്രായവും ഉയർന്നു. െഎ.എൻ.ടി.യു.സിയിൽ ഗ്രൂപ്പി​െൻറ സ്വാധീനം ശക്തമാണെന്നും യോഗം വിലയിരുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story