Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅതിർത്തി ലംഘിച്ച...

അതിർത്തി ലംഘിച്ച മൂന്നു പാക്​ മീൻപിടിത്തക്കാർ പിടിയിൽ

text_fields
bookmark_border
14 ബോട്ടുകളും പിടികൂടി കച്ച്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ഇന്തോ-പാക് അതിർത്തിയിൽ അതിർത്തി സുരക്ഷസേന (ബി.എസ്.എഫ്) പാകിസ്താൻ സ്വദേശികളായ മൂന്നു മീൻപിടിത്തക്കാരെയും 14 ബോട്ടുകളും പിടികൂടി. ഹരാമി നാല ഭാഗത്തുവെച്ചാണിത്. ബി.എസ്.എഫിലെ 79ാം ബറ്റാലിയൻ പട്രോളിങ് നടത്തുന്നതിനിടെയാണ് പാക് സംഘം 'പൊതുമേഖലയിൽ' പ്രവേശിച്ചത് ശ്രദ്ധയിൽപെട്ടത്. ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ച നിരവധിപേരെ നേരത്തേയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം രണ്ടു പാക് മീൻപിടിത്തക്കാരെയും മൂന്നു ബോട്ടുകളും പിടികൂടിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story