Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൗരി ലങ്കേഷ് വധം:...

ഗൗരി ലങ്കേഷ് വധം: ജനപക്ഷം പ്രതിഷേധിച്ചു

text_fields
bookmark_border
കളമശ്ശേരി: രാജ്യത്തെ ബുദ്ധിജീവികളെയും ആവിഷ്കാര സ്വാതന്ത്ര്യപോരാളികളെയും ഉന്മൂലനം ചെയ്യുന്ന കാഴ്ച പൊതുസമൂഹത്തിൽ അത്യന്തം ഉത്കണ്ഠ ഉളവാക്കുന്നതാണെന്ന് ജനപക്ഷം. ഇത്തരം കടന്നാക്രമണങ്ങൾ തടയാൻ സർക്കാറുകൾ ജാഗരൂകരാകണമെന്ന് കളമശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് പി.കെ.എ. മജീദ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ജോൺസൺ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ നോബിൾ, പി.എസ്.എ. ഷമീർ, മുരുകൻ മുട്ടാർ എന്നിവർ സംസാരിച്ചു. യുവാക്കളിൽ സാമൂഹികപ്രതിബദ്ധത വളർത്തേണ്ടത് അനിവാര്യമെന്ന് കളമശ്ശേരി: യുവാക്കളിൽ സാമൂഹികപ്രതിബദ്ധത വളർത്തേണ്ടത് അനിവാര്യമെന്ന് അൻവർ സാദത്ത് എം.എൽ.എ‌. സാങ്കേതികവിദ്യാഭ്യാസ വകുപ്പി​െൻറയും നാഷനൽ സർവിസ് സ്കീമി​െൻറയും നേതൃത്വത്തിൽ ഐ.എൽ.എം കോളജ് ഓഫ് എൻജിനീയറിങ്ങിലെ എൻ.എസ്.എസ്‌ വളൻറിയർമാർ ഗവ.മെഡിക്കൽ കോളജിൽ നടത്തുന്ന പുനർജനി സപ്തദിനക്യാമ്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഐ.എൽ.എം ട്രസ്റ്റ് ചെയർമാൻ അബ്‌ദുൽ ഖലീൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷഫീക്, പ്രോഗ്രാം ഓഫിസർ അമൃത എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story