Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൗതുകമായി കുടവയറില്ലാ...

കൗതുകമായി കുടവയറില്ലാ വിദേശി മാവേലി

text_fields
bookmark_border
മട്ടാഞ്ചേരി: കുടവയറില്ലാത്ത ആറരയടി പൊക്കമുള്ള മാവേലി അദ്ഭുത കാഴ്ചയായി. വിദേശിയാണെന്നറിഞ്ഞതോടെ കൗതുകം വർധിച്ചു. ഹോംസ്റ്റേ ഓണേഴ്സ് വെൽഫയർ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസലിക്ക പാരിഷ്ഹാളിൽ സംഘടിപ്പിച്ച 'ശ്രാവണ സന്ധ്യ' ഓണാഘോഷ പരിപാടിയിലാണ് ഇംഗ്ലണ്ട് സ്വദേശിയായ പോൾ ഗ്രേയ് മാവേലിയായി വേഷമിട്ടത്. ആറരയടി പൊക്കമുള്ള പോൾ കിരീടവും ഓലക്കുടയും ചൂടിയാണെത്തിയത്. സിക്സ് പാക്ക് വയറുള്ള മാവേലിയെ കണ്ടതോടെ യുവാക്കൾക്കും ഹരമായി. കഴിഞ്ഞയാഴ്ചയാണ് സോഫ്റ്റ്വെയർ എൻജിനീയർ കൂടിയായ പോൾ കൊച്ചിയിലെത്തിയത്. ഓണാഘോഷങ്ങളുടെ ഭാഗമായി മാവേലി, പുലി വേഷധാരികളെ കണ്ടപ്പോൾ മുതൽ തോന്നിയ ആഗ്രഹമാണ് സഫലമായതെന്ന് പോൾ മാധ്യമത്തോട് പറഞ്ഞു. താൻ താമസിക്കുന്ന ഹോംസ്റ്റേ ഉടമ ഉൾപ്പെടുന്ന സംഘടന ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ പോൾ ആഗ്രഹം പറഞ്ഞു. സംഘാടകർക്കാകട്ടെ തേടിയ വള്ളി കാലിൽ ചുറ്റിയ അനുഭവമായി. മാവേലി വേഷം അണിയിക്കാൻ ഒരാളെ തപ്പി നടന്നപ്പോഴാണ് വേഷം തേടി നടക്കുന്ന സായിപ്പിനെ കണ്ടുമുട്ടിയത്. സംഘാടകരും സായിപ്പും നാട്ടുകാരും ഹാപ്പിയായി. പടം es4 mahabali homestay-1
Show Full Article
TAGS:LOCAL NEWS 
Next Story