Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പ്​ പൊട്ടുന്നത്​...

പൈപ്പ്​ പൊട്ടുന്നത്​ പതിവാകുന്നു; കളമശ്ശേരിയിൽ കുടിവെള്ളം കിട്ടാക്കനി

text_fields
bookmark_border
കളമശ്ശേരി: സിറ്റി ഗ്യാസ് പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുക്കുമ്പോൾ കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാകുന്നു. ഇത് മൂലം നഗരസഭയുടെ പല ഭാഗത്തും ജലവിതരണം മുടങ്ങുകയാണ്. മണ്ണിനടിയിലൂടെ കുടിവെള്ള പൈപ്പ് പോകുന്നുണ്ടോയെന്ന് പരിശോധിക്കാതെ കുഴിയെടുക്കുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. മുന്നറിയിപ്പില്ലാതെ റോഡ് വെട്ടിപ്പൊളിക്കുന്നത് മൂലം ഗതാഗതതടസ്സവും സ്ഥിരമാണ്. കഴിഞ്ഞ ദിവസം യൂനിവേഴ്സിറ്റി പമ്പ് ഹൗസിൽ നിന്നുള്ള 500 എം.എം. പൈപ്പ് സർവകലാശാല കോഫി ഹൗസിന് മുന്നിൽ പൊട്ടിയിരുന്നു. ഇതേ തുടർന്ന് കളമശ്ശേരി നഗരസഭ പരിധിയിലെ ചങ്ങമ്പുഴ നഗർ, മാവേലി നഗർ, അൽഫിയനഗർ, വിദ്യാനഗർ, ഗ്ലാസ് കോളനി, വട്ടേക്കുന്നം, ടോൾ, കൂനംതൈ, മേത്തർ നഗർ തുടങ്ങിയ പ്രദേശങ്ങളിലെ ജലവിതരണം തടസ്സപ്പെട്ടു. എച്ച്.എം.ടി. കോളനി, മറ്റക്കാട് എന്നിവിടങ്ങളിലും കുഴിയെടുത്ത് പൈപ്പ് തകർന്ന് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ഗ്യാസ് അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story