Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷിയുള്ള...

ഭിന്നശേഷിയുള്ള കുട്ടികൾക്ക്​ ഓണാഘോഷം

text_fields
bookmark_border
കൊച്ചി: സർവശിക്ഷ അഭിയാൻ ബി.ആർ.സി ഇടപ്പള്ളിയിൽ ഭിന്നശേഷി വിദ്യാർഥികളുടെ ഓണാഘോഷം സംഘടിപ്പിച്ചു. 60 കുട്ടികൾക്ക് ഓണക്കിറ്റുകളും ഓണക്കോടിയും സമ്മാനിച്ചു. ഓണസദ്യയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. എറണാകുളം ലയൺസ് ക്ലബ്, യുവജന വിഭാഗമായ ലിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ ജോസ് ജേക്കബ്, കെ.എസ്.ടി.എ ജില്ല സെക്രട്ടറി കെ.വി. ബെന്നി, പി.ഡി.ജി ലയൺ ദാസ് മങ്കിടി, ബി.പി.ഒ ഫൗസിയ മല്ലിശേരി, ലിയോ ക്ലബ് ജില്ല പ്രസിഡൻറ് റോസ് ആൻ ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story